തിരുവനന്തപുരം :കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ തൃശൂർ ടൗൺഹാളിൽ ഈ മാസം 24 ന് നടത്താനിരുന്ന കേരള വനിതാ കമ്മിഷൻ സിറ്റിംഗ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
രവീന്ദ്രൻ പട്ടയം: പുതിയ
അപേക്ഷ സ്വീകരിക്കില്ല
ഇടുക്കി: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതറിഞ്ഞ് ദേവികുളം തഹസിൽദാർ ഓഫീസിൽ പുതിയ പട്ടയത്തിനുള്ള അപേക്ഷയുമായി സമീപിച്ചത് നിരവധിപ്പേർ. എന്നാൽ അപേക്ഷ സ്വീകരിക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടില്ലെന്ന് തഹസിൽദാർ പറഞ്ഞു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതി രൂപീകരിച്ച് 530 പട്ടയങ്ങളും പരിശോധിക്കും. അതിന് ശേഷം അർഹതയില്ലാത്തവ റദ്ദാക്കും. ഇതിന് ശേഷമേ പുതിയ അപേക്ഷ സ്വീകരിക്കൂ. പട്ടയ അപേക്ഷകൾ സമർപ്പിക്കുന്നതു സംബന്ധിച്ച് വ്യാജ പ്രചാരണം ശ്രദ്ധയിൽപ്പെട്ടാൽ 04865 264231 എന്ന നമ്പരിൽ തഹസിൽദാരുടെ കാര്യാലയത്തിൽ അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |