തിരുവനന്തപുരം: എം.ഇ.എസ്.യൂത്ത് വിംഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഇന്ത്യ ത്രൂ ദി ഏജസ്' ജില്ലാ ക്വിസ് മത്സരം എം.ഇ.എസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുലൈമാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസ്ലം സുബിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആഷിഖ് മുഹമ്മദ്,ക് വിസ് മാസ്റ്റർ ഗംഗ, ആര്യ, നദീർ കടയറ, അബുൾ ഹസൻ, മുഹമ്മദ് ആസിഫ് എന്നിവർ സംസാരിച്ചു.16 ടീമുകൾ പങ്കെടുത്ത ജില്ലാ ക്വിസ് മത്സരത്തിൽ യൂണിവേഴ്സിറ്റി കേളേജ് വിദ്യാർത്ഥികളായ മാളവികയും അനുഷയും ഒന്നാം സ്ഥാനം നേടി. മാർ ഇവാനിയോസ് കോളേജിലെ അപർണയും സ്വാതിയും രണ്ടാം സ്ഥാനവും ലോ അക്കാഡമിയിലെ ഗോകുലും അഖിലും മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ക്യാഷ് പ്രൈസും ശില്പവും സർട്ടിഫിക്കറ്റും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |