കൊവിഡ് സാഹചര്യത്തെ തുടർന്ന് റിലീസ് മാറ്റിവച്ച ബ്രഹ്മാണ്ഡ ചിത്രം ആർ.ആർ.ആർ മാർച്ച് 18നോ അല്ലെങ്കിൽ ഏപ്രിൽ 28നോ റിലീസ് ചെയ്യും. സാഹചര്യം അനുകൂലമെങ്കിൽ മാർച്ച് 18 ന് തന്നെ റിലീസ് ചെയ്യും. ബാഹുബലിക്കുശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ ആർ. ആർ.ആർ ജനുവരി 7 ന് മലയാളമടക്കം അഞ്ചുഭാഷകളിൽ ലോകവ്യാപകമായി റിലീസ് ചെയ്യാനായിരുന്നു തീരുമാനം. രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആർ.ആർ.ആർ. ജൂനിയർ എൻ.ടി.ആർ, രാം ചരൺ എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ആലിയ ഭട്ട് ആണ് നായിക.