SignIn
Kerala Kaumudi Online
Saturday, 20 April 2024 2.09 AM IST

സി.പി.എം നേതാവ് പി.എ.മുഹമ്മദ് അന്തരിച്ചു

pam

കൽപ്പറ്റ: സി.പി.എം വയനാട് മുൻ ജില്ലാ സെക്രട്ടറി പി.എ.മുഹമ്മദ് (84) അന്തരിച്ചു. വൈത്തിരി ചേലോട് ഗുഡ്‌ ഷെപ്പേർഡ് ആശുപത്രിയിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ആശുപത്രിയിയിൽ പ്രവേശിപ്പിച്ചത്. മേപ്പാടി പാലവയലിലാണ് താമസം. സംസ്‌കാരം കാപ്പുംകൊല്ലി ജുമാമസ്ജിദിൽ നടത്തി. ഇക്കഴിഞ്ഞ ഡിസംബറിൽ നടന്ന പാർട്ടി ജില്ലാ സമ്മേളനത്തിൽ പ്രായാധിക്യം കാരണം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു.

ജില്ലയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, വൈത്തിരി പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്, ദേശാഭിമാനി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സ്‌കൂൾ പഠനകാലം മുതൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ വീട്ടിൽ നിന്നു ഇറക്കി വിട്ടതും തളർത്തിയില്ല. 1982 മുതൽ 2007 വരെ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്നു. 2017ൽ ആരോഗ്യപരമായ കാരണങ്ങളാൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. നിരവധി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടും അടിയന്തരാവസ്ഥക്കാലത്തും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ നബീസ. മക്കൾ: നിഷാദ് (കെ.എസ്.ഇ.ബി കോൺട്രാക്ടർ), നെരൂദ (എൻജിനിയർ, കെ.എസ്.ഇ.ബി), പരേതനായ സലിം. മരുമക്കൾ: ഹാജ്റ (എസ്.എസ്.എ ഓഫീസ്), സീന, മിസ്രി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBITUARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.