SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.07 AM IST

ഇനി ഉഴപ്പ് നടക്കില്ല, ഉടൻ പിടിവീഴും; ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത പി ഡബ്ള്യു ഡി ഉദ്യോഗസ്ഥന് യോഗം കഴിഞ്ഞയുടൻ തന്നെ സ്ഥലം മാറ്റം

muhammed-riyas

കൊല്ലം: ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പി ഡബ്ള്യു ഡിയുടെ നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകന യോഗത്തിൽ മന്ത്രിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതിരുന്ന എക്സിക്യൂട്ടിവ് എഞ്ചിനീയറെ ഉടൻ തന്നെ സ്ഥലം മാറ്റാൻ ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കഴിഞ്ഞ ദിവസം നടന്ന ജില്ലാ ഇൻഫ്രാസ്രക്‌‌ചർ കോ- ഓർഡിനേഷൻ സമിതിയുടെ ഓൺലൈൻ യോഗത്തിനിടെയാണ് മന്ത്രിയുടെ നടപടി.

ജില്ലയിലെ വിവിധ വകുപ്പുകളുടെ കെട്ടിടനിർമാണത്തിന്റെ പുരോഗതി യോഗത്തിൽ ചർച്ചയായിരുന്നു. ഇത് സംബന്ധിച്ച മന്ത്രിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്തതിന്റെ പേരിൽ പി ഡബ്ള്യു ഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇന്ദുരാജിനെ പാലക്കാട് ബ്രിഡ്ജസ് വിഭാഗത്തിലേയ്ക്ക് സ്ഥലം മാറ്റാൻ ഉത്തരവിടുകയായിരുന്നു. 2016ൽ ഒരു നിർമാണപ്രവർത്തിയിൽ നിന്ന് കരാറുകാരനെ ഒഴിവാക്കിയിരുന്നു. ഇത് റീ- ടെൻഡർ ചെയ്യാത്തതെന്തെന്ന് മന്ത്രി ചോദിച്ചു. കോടതിയിൽ കേസുള്ളതുകൊണ്ട് എന്നായിരുന്നു എഞ്ചിനീയറുടെ മറുപടി. ഇതിന് പിന്നാലെ കോടതിയിൽ സ്റ്റേയുണ്ടോ, സ്റ്റേ മാറ്റാൻ നടപടിയെടുത്തോ എന്നുള്ള മന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഉദ്യോഗസ്ഥന് കഴിഞ്ഞില്ല. മാത്രമല്ല മറ്റ് പല നിർമാണങ്ങളുടെയും നിലവിലെ പുരോഗതി സംബന്ധിച്ചും ഉദ്യോഗസ്ഥന് ഉത്തരമുണ്ടായിരുന്നില്ല.

ജില്ലയിലെ വിവിധ വകുപ്പുകളിലെ നിർമാണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നില്ലെന്ന് കളക്ടർ അഫ്സാന പർവീണും ചൂണ്ടിക്കാട്ടി. എം എൽ എമാരും ഇക്കാര്യം ശരിവച്ചു. 2016, 2018 വർഷങ്ങളിൽ അനുമതി ലഭിച്ച പല നിർമാണ പ്രവർത്തനങ്ങളും ഇനിയും പൂർത്തിയായിട്ടില്ലെന്നും യോഗത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് അവലോകന യോഗം കഴിഞ്ഞയുടൻ തന്നെ എഞ്ചിനീയറെ സ്ഥലം മാറ്റാൻ മന്ത്രി ഉത്തരവിടുകയായിരുന്നു.

യോഗത്തിൽ എം എൽ എമാരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തിരുന്നു. നാല് മണിക്കൂർ നീണ്ട യോഗത്തിൽ മുഴുവൻ സമയവും മന്ത്രി സന്നിഹിതനായിരുന്നു. വർഷത്തിൽ ഓരോ ജില്ലയിലും നാല് യോഗങ്ങളിൽ വീതം മന്ത്രി പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUHAMMED, RIYAS, MEETING, PWD, ENGINEER, TRANSFER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.