തിരുവനന്തപുരം: കൊവിഡ് രോഗികളുടെ സമ്പർക്കപ്പട്ടികയിൽ വരുന്ന സർക്കാർ ജീവനക്കാർക്ക് അനുവദിച്ചിരുന്ന സ്പെഷ്യൽ കാഷ്വൽ ലീവ് റദ്ദാക്കിയതായി ചീഫ് സെക്രട്ടറി ഉത്തരവ് നൽകി.
രോഗികളുമായി സമ്പർക്കമുള്ളവർ അക്കാര്യം ജോലി സ്ഥലത്ത് അറിയിക്കുകയും സാമൂഹിക അകലം പാലിച്ച് സ്വയം നിരീക്ഷിക്കുകയും വേണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. രോഗലക്ഷണമുള്ളവർ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം വേണ്ട നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി ഉത്തരവിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |