SignIn
Kerala Kaumudi Online
Saturday, 20 April 2024 2.37 AM IST

വഴിയേ  പോയ  പാമ്പിനെ  എടുത്ത്  തലയിൽ  വച്ചാൽ ഇങ്ങനെയിരിക്കും! കുട്ടിക്ക് സംഭവിച്ചത്, വൈറൽ  വീഡിയോ  കാണാം

boy-plays-with-snake

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലുള്ള കാര്യം പറയുകയും വേണ്ട. പാമ്പുമായി സാഹസികതയ്ക്ക് മുതിരരുതെന്ന് വിദഗ്ദ്ധര്‍ എപ്പോഴും മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ വാക്കുകള്‍ കേള്‍ക്കാതെ പാമ്പിനെ വച്ച് തമാശ കാണിക്കാന്‍ ഇറങ്ങിയവരില്‍ പലർക്കും അപകടം സംഭവിച്ചിട്ടുമുണ്ട്. പാമ്പുമായി സാഹസികതയ്ക്ക് മുതിര്‍ന്ന ഒരു കുട്ടിക്ക് സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

കൂറ്റന്‍ പാമ്പിനെ കൈയില്‍ പിടിച്ചുനില്‍ക്കുകയാണ് കുട്ടി. പാമ്പിന്റെ തലയോട് ചേര്‍ന്നുള്ള ഭാഗത്താണ് കുട്ടി പിടിച്ചിരിക്കുന്നത്. കുട്ടിയെ കൊത്താന്‍ പാമ്പ് ആഞ്ഞുശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. പിന്നീട് പാമ്പിന്റെ തല തന്റെ തലയില്‍ കൊണ്ടുവന്നു വയ്ക്കുന്ന കുട്ടിയുടെ അതിസാഹസികത കണ്ടാല്‍ ഭയപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളു. തലയില്‍ പാമ്പിന്റെ തല കൊണ്ടുവന്നു വയ്ക്കുന്ന സമയത്ത് തന്നെ പാമ്പ് കുട്ടിയുടെ തലയില്‍ ആഞ്ഞുകൊത്തുന്നതാണ് വീഡിയോയുടെ അവസാനഭാഗം. തലയില്‍ നിന്ന് പാമ്പിന്റെ പിടിവിടിക്കാന്‍ കുട്ടി ശ്രമിക്കുന്നുണ്ട്. പാമ്പിനെ വച്ച് കളിക്കുന്നത് അപകടമാണ് എന്ന തരത്തില്‍ നിരവധി കമന്റുകളാണ് ദൃശ്യത്തിന്റെ അടിയില്‍ വന്നത്. പാമ്പിനെ ഉപദ്രവിച്ചതിന് പകരംവീട്ടി എന്ന തരത്തിലും പ്രതികരണങ്ങള്‍ വരുന്നുണ്ട്. സംഭവം എവിടെയാണ് നടന്നതെന്നോ , കുട്ടിക്ക് പിന്നീട് എന്തുസംഭവിച്ചെന്നോ ഉള്ള കാര്യങ്ങള്‍ വ്യക്തമല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BOY PLAYS WITH SNAKE, VIRAL VIDEO BOY PLAYS WITH SNAKEW, SNAKE VIRAL VIDEO, DANGEROUS SNAKE VIDEO, SNAKE BITTEN ON BOYS FOREHEAD, SNAKE BITE VIDEO, SNAKE BITTEN ON FOREHEAD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.