മഹാരാഷ്ട്ര: സെൻട്രൽ മുംബയിലെ ഫ്ലാറ്റിൽ ഇന്നലെ രാവിലെയുണ്ടായ തീപിടുത്തത്തിൽ ഏഴ് പേർ മരിച്ചു.
20 നില കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. സമീപ പ്രദേശത്തെ മൂന്നു ആശുപത്രികളിലായി പരുക്കേറ്റവരെ എത്തിച്ചെങ്കിലും ഏഴു പേരെ രക്ഷിക്കാനായില്ല. ഗാന്ധി ആശുപത്രിക്ക് എതിർവശമുള്ള കമലാ ബിൽഡിംഗിലാണ് തീപിടിത്തമുണ്ടായത്. ഫ്ലാറ്റിൽ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മുംബയ് മേയർ കിഷോരി പെഡ്നേക്കർ അറിയിച്ചു.
പരുക്കേറ്റ 15 പേരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. അഗ്നിശമന സേനാ പ്രവർത്തകർ രക്ഷാ ദൗത്യം നടത്തുന്നതായി പൊലീസ് അറിയിച്ചു. ലെവൽ 3 കാറ്റഗറിയിലുള്ള തീപിടിത്തമാണ് ഫ്ലാറ്റിൽ ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |