SignIn
Kerala Kaumudi Online
Friday, 19 April 2024 8.45 AM IST

3053 പേർക്ക് കൂടി കൊവിഡ്

covid

കോട്ടയം : ജില്ലയിൽ 3053 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3044 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 101 ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. 1021 പേർ രോഗമുക്തരായി. 6815 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1406 പുരുഷൻമാരും 1327 സ്ത്രീകളും 320 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 464 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 16209 പേരാണ് ചികിത്സയിലുള്ളത്. 32014 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

തദ്ദേശാടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം - 459, ചങ്ങനാശേരി -143, എരുമേലി - 106, പനച്ചിക്കാട് - 82, പാലാ - 76, ഏറ്റുമാനൂർ - 75, കടനാട് - 61,പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം - 58, വാകത്താനം - 56, ഉഴവൂർ , കരൂർ - 52, വൈക്കം, ചിറക്കടവ്, പാറത്തോട് - 51, തലയോലപ്പറമ്പ് - 50, വെള്ളൂർ, പൂഞ്ഞാർ, രാമപുരം - 46, മുത്തോലി, വിജയപുരം - 44, മുണ്ടക്കയം - 43, വെളിയന്നൂർ, ആർപ്പൂക്കര - 41, മീനച്ചിൽ - 40, ഈരാറ്റുപേട്ട - 38, അതിരമ്പുഴ, കുമരകം, തൃക്കൊടിത്താനം - 36, എലിക്കുളം - 35, മാടപ്പള്ളി, കടുത്തുരുത്തി, അയ്മനം - 34, കറുകച്ചാൽ, വാഴൂർ - 33, കിടങ്ങൂർ - 31, അകലക്കുന്നം - 30, മണിമല, പൂഞ്ഞാർ തെക്കേക്കര, കൊഴുവനാൽ - 29, കുറിച്ചി - 27, ചെമ്പ്, തിരുവാർപ്പ്, അയർക്കുന്നം, പാമ്പാടി - 26, തിടനാട് - 25, മുളക്കുളം - 24, വെച്ചൂർ, തലയാഴം - 23, മരങ്ങാട്ടുപിള്ളി - 22, നെടുംകുന്നം - 21, കൂട്ടിക്കൽ, ഞീഴൂർ - 20, മാഞ്ഞൂർ - 19, നീണ്ടൂർ,മേലുകാവ് - 18, തലപ്പലം, വാഴപ്പള്ളി -17, ഉദയനാപുരം, കുറവിലങ്ങാട് - 16, വെള്ളാവൂർ, മണർകാട്, കാണക്കാരി, മറവന്തുരുത്ത് - 15.

ബാറുകൾ ഇന്നില്ല

ഇന്നും 30 നും ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ ബാറുകളുടെ പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

ഇൻസ്റ്റിറ്റ്യൂഷണൽ ക്ലസ്റ്റർ

ചങ്ങനാശേരി നഗരസഭ ഏട്ടാംവാർഡിലെ ലിറ്റിൽ ഫ്‌ളവർ ജനറലേറ്റ് (കോൺവെന്റ്) ഇൻസ്റ്റിറ്റ്യൂഷണൽ ക്ലസ്റ്ററായും താത്ക്കാലിക ഡൊമിസിലിയറി കെയർ സെന്ററായും പ്രഖ്യാപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.