SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.15 AM IST

മലബാർ ഗോൾഡിന്റെ പുതിയ ഷോറൂം വാരണാസിയിൽ

malabar

 ഉത്തർപ്രദേശിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ 7-ാം ഷോറൂം.

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഉത്തർപ്രദേശിലെ ഏഴാം ഷോറൂം വാരണാസിയിലെ സിഗ്ര മെയിൻ റോഡിൽ തുറന്നു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വിർച്വൽ പ്ളാറ്റ്‌ഫോമിലൂടെ ഉദ്ഘാടനം ചെയ്‌തു. മുഖ്യാഥിതിയായ വാരണാസി എം.എൽ.എ സൗരഭ് ശ്രീവാസ്‌തവ ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു.

മലബാർ ഗോൾഡിന്റെ ആഗോള വികസന പദ്ധതികളുടെ ഭാഗമാണ് വാരണാസി ഷോറൂം. ചടങ്ങിൽ മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽസലാം, മലബാർ ഗോൾഡ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ്, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് പി.കെ. സിറാജ്, നോർത്ത് ഇന്ത്യ റീജിയണൽ ഹെഡ് എൻ.കെ. ജിഷാദ് തുടങ്ങിയവർ സംബന്ധിച്ചു.

15

വാരണാസി ഷോറൂം തുറന്നതോടെ മലബാർ ഗോൾഡിന് നോർത്ത് ഇന്ത്യ റീജിയണിൽ ആകെ ഷോറൂമുകൾ 15 ആയി.

22

ഈമാസം 22 പുതിയ ഷോറൂമുകൾ തുറക്കുകയെന്ന പദ്ധതിയുടെ ഭാഗമാണ് വാരണാസി ഷോറൂം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, MALABAR GROUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.