SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.45 PM IST

972 പേർക്ക് കൂടി കൊവിഡ്

കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 972 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 824 പേർ രോഗമുക്തി നേടി. 31 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 966 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 6 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഏഴ് ആക്ടീവ് കൊവിഡ് ക്ലസ്റ്ററാണ് ഉളളത്. പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി, പൂക്കോട് ജവഹർ നവോദയ വിദ്യാലയം, പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ, പുൽപ്പള്ളി പഴശ്ശിരാജ കോളേജ്, വൈത്തിരി താലൂക്ക് ഓഫീസ്, മുളളൻകൊല്ലി പാതിരി ഊരാളി കോളനി, എടവക അഡോറേഷൻ കോൺവെന്റ് എന്നിവിടങ്ങളിലാണ് ക്ലസ്റ്റർ രൂപപ്പെട്ടത്.

ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 142027 ആയി. 136569 പേർ രോഗമുക്തരായി. നിലവിൽ 3727 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 3542 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 759 കൊവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 957 പേർ ഉൾപ്പെടെ ആകെ 16977 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 1597 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.