പയ്യോളി: ജീവകാരുണ്യ പ്രവർത്തകനും ദേശീയ അവാർഡ് ജേതാവുമായ ഗിന്നസ് കനകദാസ് തുറയൂർ ഗൃഹപ്രവേശവും ജീവകാരുണ്യത്തിനായി മാറ്റിവെച്ചു. തുറയൂരിലെ ക്ഷണിക്കപ്പെട്ട ആളുകളെയും എൻ.എസ്.എസ് വോളണ്ടിയർമാരെയും ഉൾപ്പെടുത്തി പുതിയ വീട്ടിൽ ബേസിക് ലൈഫ് സപ്പോർട്ട് ആൻഡ് ട്രോമ മാനേജ്മെന്റ് മെഗാ ബി.എൽ.എസ് പരിശീലന ക്യാമ്പ് നടത്തിയാണ് മാതൃകയായത്. മിംസ് ആശുപത്രി എമർജൻസി ഡിപ്പാർട്ട്മെന്റ് തലവൻ ഡോ.പി.പി.വേണുഗോപാലിന്റെ നേതൃത്വത്തിൽ എയ്ഞ്ചൽസ് ഇന്റർനാഷണൽ ഫൗണ്ടേഷനിലെ പ്രശസ്തരായ ട്രെയിനർമാർ പങ്കെടുത്തു. സുനിൽ മുതുവന ഉദ്ഘാടനം ചെയ്തു, കനകദാസ് തുറയൂരിന് വീടിന്റെ താക്കോൽ ജില്ലാ ജഡ്ജി ആർ.എൽ ബൈജു കൈമാറി. പയ്യോളി സി.ഐ.സുഭാഷ് ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് കുമാർ
തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |