നെടുങ്കണ്ടം: കുരുവിക്കാനം പൈലിക്കാനത്ത് കാട്ടിനുള്ളിൽ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം തിരിച്ചറിഞ്ഞു. തൊടുപുഴ കാളിയാർ സ്വദേശി ജോണിക്കുട്ടിയുടേതാണ് (45) മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. നിർമ്മാണ തൊഴിലാളിയായ ജോണിക്കുട്ടി രാജാക്കാട് താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടയിൽ രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിൽ പോയതായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കഴിഞ്ഞ ബുധനാഴ്ചയാണ് കുരുവിക്കാനം കാറ്റാടി പാടത്തിനടുത്ത് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ കൃഷിയിടത്തിലെ സ്ത്രീ തൊഴിലാളികൾ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരീര ഭാഗങ്ങൾ പൂർണമായും അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |