SignIn
Kerala Kaumudi Online
Saturday, 20 April 2024 4.42 AM IST

കുട്ടിപ്പൊലീസിന് പിന്നാലെ സ്ത്രീ പൊലീസും...

df

മട്ടാഞ്ചേരി: വിദ്യാലയങ്ങളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് (എസ്. പി. സി ) മാതൃകയിൽ കേരള പൊലീസ് സ്ത്രീ പൊലീസ് സേന രൂപീകരിക്കുന്നു. കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി 'സ്ത്രീ കർമ്മസേന' യാണ് രൂപീകരിക്കുന്നത്. കുടുംബശ്രീയുടെ 25-ാമത് വാർഷികദിന സമ്മാനമായി മേയിൽ 'സ്ത്രീ കർമ്മസേന' നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. പൊലീസിലെ വനിതാപൊലീസ് വിഭാഗം കൂടാതെയാണ് പുതിയ കർമ്മസേന പ്രവർത്തിക്കുക. പൊലീസ് സ്റ്റേഷനുകളെ സ്ത്രീ സൗഹൃദമാക്കാനും സ്ത്രീസുരക്ഷയുമാണ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് കർമ്മസേന രൂപീകരിക്കുന്നത്. ഇവർക്ക് പ്രത്യേകപരിശീലനവും യുണിഫോമും നല്കും. സേനാംഗങ്ങൾ ആഴ്ചയിൽ മൂന്നുദിവസം പൊലീസ് സ്റ്റേഷനിലെത്തണം. സ്ത്രീകളുമായി സംബന്ധിച്ച പരാതികൾ പരിഹരിക്കുക, അന്വേഷണങ്ങൾക്ക് പൊലീസിനെ സഹായിക്കുക തുടങ്ങിയവയാണ് സേനയുടെ പ്രവർത്തനരീതി.

കുടുംബശ്രീകളുടെ പ്രവർത്തനസ്വാധീനവും കുട്ടായ്മയുമായാണ് ഇത്തരമൊരു നീക്കത്തിന്

പ്രേരണയായത്.

 പൊലീസ് സ്റ്റേഷനുകളെ സ്ത്രീ സൗഹൃദമാക്കാനും സ്ത്രീസുരക്ഷയുമാണ് ലക്ഷ്യമിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.