തൃശൂർ: കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായിരിക്കെ സി.പി.എം സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർ തിരുവാതിരകളി നടത്തി പ്രതിഷേധിച്ചു. തൃശൂർ കളക്ടറേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. പത്തുപേർ ചേർന്ന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പരിപാടി. സെറ്റ്‌സാരിയും മുണ്ടും ചുറ്റി പെൺവേഷത്തിൽ ആൺകുട്ടികൾ എത്തിയത് കൗതുകം പടർത്തി. നിലവിളക്കു തെളിച്ച് 10 മിനിറ്റു നേരം പാട്ടിനൊത്ത് ചുവടുവച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു.