തിരുവനന്തപുരം: 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കായി സ്കൂളുകളിൽ ഏർപ്പെടുത്തിയ വാക്സിനേഷന്റെ നാലാം ദിനത്തിൽ 41,207 പേർ കൂടി വാക്സിൻ സ്വീകരിച്ചു. ഇതോടെ വാക്സിൻ എടുത്ത വിദ്യാർത്ഥികളുടെ എണ്ണം 10,01,169 (66 ശതമാനം) ആയി. കുട്ടികളുടെ വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ സമ്പൂർണ സോഫ്ട് വെയറിൽ സ്കൂൾ തലത്തിൽ തന്നെ അപ്ലോഡ് ചെയ്യുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഇന്നലെ 45,136 കൊവിഡ്
രോഗികൾ, ടി.പി.ആർ 44.80
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 45,136 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 44.80. കഴിഞ്ഞ ദിവസങ്ങളിൽ 70 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ അപ്പീൽ നൽകിയ 62 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 42,340 പേർ സമ്പർക്കരോഗികളാണ്. 2225പേരുടെ ഉറവിടം വ്യക്തമല്ല. 128 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 21,324പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |