പത്തനാപുരം: പട്ടാഴിയിൽ ഭൂമി കൈയേറി റോഡ് വെട്ടിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. നാല് ജെ.സി.ബിയും പിടികൂടി. പട്ടാഴി താഴത്ത് വടക്ക് രാമമംഗലത്തിൽ സോമൻ നായർ, ഇലഞ്ഞിക്കോട്ട് തെക്കേക്കരയിൽ സുരേന്ദ്രൻ, പുത്തൻ വീട്ടിൽ രാജു, ചരുവിള പുത്തൻ വീട്ടിൽ സുനിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. പഞ്ചായത്ത് അംഗം ഉൾപ്പെടെ 25 ലധികം പേർക്കെതിരെ കേസെടുത്തു. മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പത്തനാപുരം സി.ഐ ജയകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ 15ന് രാത്രിയിലാണ് പട്ടാഴി വടക്കേക്കരയിലുള്ള ജലജകുമാരിയുടെ ഭൂമിയിൽ അതിക്രമിച്ച് കയറി റോഡ് വെട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |