കൊല്ലം: കൊല്ലം എഫ്.സി.ഐ ഗോഡൗണിൽ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഭക്ഷ്യ മന്ത്രിയോടും പൊതുവിതരണ വകുപ്പ് ജില്ലാ സപ്ലൈ ഓഫീസറോടും ആവശ്യപ്പെട്ടു. കൊവിഡിന് മുമ്പ് പ്രതിദിനം 100 ലോഡിലേറെ സാധനങ്ങൾ എഫ്.സി.ഐയിൽ നിന്ന് കൊണ്ടുപോയിരുന്നു. ഇപ്പോൾ ലോഡുകളുടെ എണ്ണം 50 മുതൽ 60 വരെ വെട്ടിക്കുറച്ചു. മുൻകാലങ്ങളിൽ രാവിലെ 10ന് പാസ് വിതരണം ചെയ്തിരുന്നു. എന്നാലിപ്പോൾ ഉച്ചയ്ക്ക് 12ന് ശേഷമാണ് പാസ് വിതരണം. മനപ്പൂർവം കാലതാമസം വരുത്തി തൊഴിലാളികളെ പട്ടിണിയിലേയ്ക്ക് നയിക്കുന്നതാണ് നടപടി. വിഷയത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |