കേപ്ടൗൺ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരം ഇന്ന് കേപ്ടൗണിലെ ന്യൂലാൻഡ് സ്റ്റേഡിയത്തിൽ നടക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ഇന്ത്യയ്ക്ക് നേരത്തേ തന്നെ പരമ്പര നഷ്ടമായിരുന്നു. ഇന്ന് അവസാന മത്സരത്തിലെങ്കിലും ജയം നേടി മുഖം രക്ഷിക്കാനാണ് ടീംഇന്ത്യയുടെ ശ്രമം. ആദ്യ മത്സരത്തിൽ 31 റൺസിനും രണ്ടാമത്തെ മത്സരത്തിൽ 7 വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ തോൽവി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |