മെൽബൺ: ആസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിൽ പുരുഷ സിംഗിൾസിൽ ലോക രണ്ടാം നമ്പർതാരം റഷ്യയുടെ ഡാനിൽ മെദ്വദേവ് പ്രീക്വാർട്ടറിൽ എത്തി. മൂന്നാം റൗണ്ടിൽ ഡച്ച് താരം വാൻ ഡെ സാൻഡ്സ്കൾപ്പിനെ നേരിട്ടുള്ള സെറ്റുകളിൽ 6-4,6-4,6-2ന് കീഴടക്കിയാണ് മെദ്വദേവ് നാലാം റൗണ്ടിൽ എത്തിയത്. സിറ്റ്സിപാസ്, മാരിൻ ചിലിച്ച്,അലക്സാണ്ടർ സ്വരേവ്, വനിതകളിൽ സിമോണ ഹാലെപ്, ആര്യാന സബെലങ്ക എന്നിവരും നാലാം റൗണ്ടിൽ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |