അമൃത്സർ: പഞ്ചാബിൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി 22 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. രണ്ടാംഘട്ട പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നും അമരീന്ദർ പറഞ്ഞു. ആദ്യ പട്ടികയിൽ ഒരു വനിതാ സ്ഥാനാർത്ഥി മാത്രമാണുള്ളത്. മുൻ ശിരോമണി അകാലിദൾ എം.എൽ.എയും അന്തരിച്ച ഡി.ജി. ഇസ്ഹാർ ആലം ഖാന്റെ ഭാര്യയുമായ ഫർസാന ആലം ഖാ
നാണ് ഏക വനിതാ സ്ഥാനാർത്ഥി. അതേസമയം, ഉത്തരാഖണ്ഡിൽ 53 പേരടങ്ങുന്ന സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടു, ബി.ജെ.പിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ എത്തി യശ്പാൽ ആര്യ ബജ്പൂരിൽ മത്സരിക്കും. ഗോവയിൽ 36 സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |