മലപ്പുറം: കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ (കെയ്സ്) ആഭിമുഖ്യത്തിൽ ഫെബ്രുവരി 12, 13 തിയതികളിൽ തൃശൂർ വിമല കോളേജിൽ നടത്തുന്ന മെഗാ ജോബ് ഫെയറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന തൊഴിൽ ദാതാക്കൾക്ക് ജനുവരി 25 നകം ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കേന്ദ്ര സർക്കാരിന്റെ സങ്കൽപ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയിൽ പങ്കെടുക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും www.statejobportal.kerala.gov.
രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. രജിസ്ട്രേഷൻ അംഗീകരിക്കപ്പെടുന്നതോടെ ഇതേ പോർട്ടലിൽ സ്ഥാപനങ്ങളിലെ ഒഴിവു വിവരങ്ങളും തൊഴിലുടമകൾക്ക് അപ്ഡേറ്റ് ചെയ്യാനാവും. തൊഴിൽ മേളയിലേക്ക് രജിസ്റ്റർ ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികളിൽ നിന്ന് അനുയോജ്യരായവരെ നേരിട്ടും ഓൺലൈനായുമുള്ള അഭിമുഖത്തിലൂടെ കണ്ടെത്താൻ കമ്പനികൾക്ക് അവസരം ലഭിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |