രാമനാട്ടുകര : കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പോക്സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കേസ് അന്വേഷിച്ച ഫറോക്ക് സി.ഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. സി.ഐ തന്നെ മോശം പെൺകുട്ടിയെന്ന് വിളിച്ച് അപമാനിച്ചു. പീഡന വിവരം നാട്ടുകാരോട് പറഞ്ഞു. പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. തന്റെ നിലവിലെ മാനസികാവസ്ഥയ്ക്ക് കാരണം സി.ഐ ആണെന്നും കുറിപ്പിലുണ്ട് . പെണ്ണുകാണാനെത്തിയ യുവാവിനോടാണ് ബന്ധുക്കൾ അടക്കം പീഡിപ്പിച്ച വിവരം കുട്ടി പറയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും ബന്ധുക്കളടക്കം ആറ് പേർക്കെതിരെ കേസെടുക്കുകയുമായിരുന്നു. എന്നാൽ പ്രതിശ്രുത വരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താൻ മോശം പെൺകുട്ടിയാണെന്നും വിവാഹം കഴിക്കേണ്ടെന്ന് സി.ഐ പറഞ്ഞതായും കുറിപ്പിൽ പറയുന്നു. ഇരയുടെ ആത്മഹത്യ സംബന്ധിച്ച് ബാലാവകാശ കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |