ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3,33,533 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപന നിരക്ക് 17.78 ശതമാനം. പുതിയ കേസുകളിൽ 1.2 ശതമാനത്തിന്റെ കുറവുണ്ട്. എന്നാൽ മരണസംഖ്യ ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. 24 മണിക്കൂറിനുള്ളിൽ 525 പേർ മരിച്ചു. 2.59 ലക്ഷം പേർ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21.87 ലക്ഷം. മഹാരാഷ്ട്ര (46,393), കേരളം (45,136), കർണ്ണാടക (42,470), തമിഴ്നാട് (30,744), ഗുജറാത്ത് (23,150) സംസ്ഥാനങ്ങളിലാണ് രോഗികൾ കൂടുതൽ.
ഡൽഹിയിൽ രോഗവ്യാപന നിരക്കിൽ കുറവുണ്ടാകുമ്പോഴും മരണനിരക്ക് ഉയരുന്നതിൽ ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം 45 പേർ മരിച്ചു. ഈ മാസം 22 വരെ 479 പേരാണ് മരിച്ചത്. രണ്ടാം തരംഗത്തിൽ ജൂണിലുണ്ടായ മരണ നിരക്കിന് ശേഷമുള്ള ഉയർന്ന നിരക്കാണിത്. ഈ മാസം 14ന് 30 ശതമാനമായിരുന്നു രോഗവ്യാപന നിരക്ക്. കഴിഞ്ഞദിവസം അത് 16.36 ശതമാനത്തിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |