SignIn
Kerala Kaumudi Online
Thursday, 25 April 2024 4.48 PM IST

ചിറ്റൂർ ഗവ. കോളേജിൽ എഴുപത്തഞ്ചാം വാർഷികാഘോഷം ഉദ്ഘാടനം ഇന്ന്

hostel

ചിറ്റൂർ: ചിറ്റൂരിന്റെ സാംസ്‌കാരിക മുഖമുദ്ര‌യായ ഗവ. കോളേജിന്റെ എഴുപത്തഞ്ചാം വാർഷിക ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും. മന്ത്രി ഡോ.ആർ.ബിന്ദു രാവിലെ 11ന് ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വി.വിഘ്‌നേശ്വരി, ജില്ലാ കളക്ടർ മൃൺമയി ജോഷി, രമ്യ ഹരിദാസ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ്, നഗരസഭാ ചെയർപേഴ്സൺ കെ.എൽ.കവിത, വൈസ് ചെയർമാൻ എം.ശിവകുമാർ, എൻ.എൻ.കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോളേജിൽ പുതുതായി നിർമ്മിച്ച ഹോസ്റ്റൽ കെട്ടിടങ്ങുകളുടെ ഉദ്ഘാടനവും മന്ത്രി ആർ.ബിന്ദു നിർവഹിക്കും. ഈ വർഷം ആഗസ്റ്റ് വരെ നീളുന്ന പരിപാടിയിൽ കലാകായിക സാംസ്‌കാരിക പരിപാടികൾ, വിദ്യാർത്ഥികൾക്കുള്ള പത്തു ഭവനങ്ങളുടെ നിർമ്മാണങ്ങൾ, അക്കാഡമിക സെമിനാറുകൾ, മെഡിക്കൽ ക്യാമ്പുകൾ, പ്രദർശനങ്ങൾ, ചർച്ചകൾ എന്നിവ ഉൾപ്പെടുമെന്നു കോളേജ് പ്രിൻസിപ്പൽ ഡോ. ജി.സുവർണകുമാർ, കൺവീനർ ഡോ. പി.മുരുകൻ എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, CHITTUR, COLLAGE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.