SignIn
Kerala Kaumudi Online
Friday, 19 April 2024 12.43 PM IST

പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്, അഖിലേന്ത്യാ ഡെപ്യൂട്ടേഷൻ ഭേദഗതികൾ ഒഴിവാക്കണം

p

തിരുവനന്തപുരം: അഖിലേന്ത്യാ സർവീസുകളുടെ ഡെപ്യൂട്ടേഷൻ ചട്ടങ്ങളിലെ ഭേദഗതികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

ഭേദഗതികൾ നടപ്പായാൽ സംസ്ഥാന സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ അഖിലേന്ത്യാ സർവീസ് ഓഫീസർമാരിൽ ഭയവും വിമുഖതയും ഉടലെടുക്കും. കേന്ദ്രത്തിലെ ഭരണകക്ഷിക്ക് എതിരായ പാർട്ടികൾ നയിക്കുന്ന സംസ്ഥാന സർക്കാരുകൾക്ക് ഇതു ദോഷമാകും. നിലവിലെ ഡെപ്യൂട്ടേഷൻ ചട്ടങ്ങൾ കേന്ദ്ര സർക്കാരിന് വളരെ മുൻതൂക്കം നൽകുന്നതാണ്. അതേ ദിശയിൽ ഇനിയും നീങ്ങിയാൽ ഫെഡറലിസം ദുർബലമാകും. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര,​ സംസ്ഥാന സർക്കാരുകൾക്ക് തുല്യ പ്രാധാന്യമാണ്. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളും വീക്ഷണങ്ങളുമുള്ള രാഷ്ട്രീയ സംഘടനകളാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരിക്കുന്നത് എന്നത് ഫെഡറലിസത്തിന് തടസമാകരുത്. ഭരണഘടനയുടെ ചട്ടക്കൂടിൽ നിന്നു പ്രവർത്തിക്കാൻ ഏവരും പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഇതേ ആവശ്യമുന്നയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പ്രധാനമന്ത്രിയ്ക്ക് ഇന്നലെ കത്തയച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.