SignIn
Kerala Kaumudi Online
Wednesday, 25 May 2022 10.46 PM IST

ഉണർവിന്റെ പാതയിൽ ആഭരണ കയറ്റുമതി

gem

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ജെം ആൻഡ് ജുവലറി കയറ്റുമതി കൊവിഡിന് മുമ്പത്തേക്കാൾ മികച്ച നിലയിലെത്തി. നടപ്പു സാമ്പത്തിക വർഷം (2021-22) ഏപ്രിൽ-ഡിസംബറിൽ കയറ്റുമതി വരുമാനം 2,908 കോടി ഡോളറാണ് (2.16 ലക്ഷം കോടി രൂപ). കൊവിഡിന് മുമ്പ്, 2019ലെ സമാനകാലത്തെ 2,750 കോടി ഡോളറിനേക്കാൾ (1.93 ലക്ഷം കോടി രൂപ) 5.76 ശതമാനം അധികമാണിത്.

കൊവിഡ് നിറഞ്ഞുനിന്ന 2020ലെ സമാനകാലത്ത് കയറ്റുമതി 1,648 കോടി ഡോളറിന്റേതായിരുന്നു (1.22 ലക്ഷം കോടി രൂപ). 2019നെ അപേക്ഷിച്ച് വജ്രാഭരണങ്ങൾ 23 ശതമാനവും വെള്ളിയാഭരണങ്ങൾ 94 ശതമാനവും കയറ്റുമതി നേട്ടമുണ്ടാക്കി. എന്നാൽ, സ്വർണാഭരണ കയറ്റുമതി 25.41 ശതമാനം കുറഞ്ഞുവെന്ന് ജെം ആൻഡ് ജുവലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, GEM AND JEWELLERY, EXPORTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.