മുംബയ്: ആഴ്ചകളോളം നീണ്ട തുടർച്ചയായ ഇടിവിന് വിരാമമിട്ട് ഇന്ത്യയുടെ വിദേശ നാണയശേഖരം ജനുവരി 14ന് അവസാനിച്ചവാരം 222.9 കോടി ഡോളറിന്റെ വർദ്ധന രേഖപ്പെടുത്തി. 63,496.5 കോടി ഡോളറിലേക്കാണ് വളർച്ച. തൊട്ടുമുമ്പത്തെ ആഴ്ചയിൽ 87.8 കോടി ഡോളറിന്റെ ഇടിവുണ്ടായിരുന്നു.
വിദേശ കറൻസിയിലെ ആസ്തി, കരുതൽ സ്വർണശേഖരം, ഐ.എം.എഫിലെ റിസർവ് പണം എന്നിവയടങ്ങുന്നതാണ് ഇന്ത്യയുടെ വിദേശ നാണയ ശേഖരം. വിദേശ കറൻസി ആസ്തി 135.4 കോടി ഡോളർ വർദ്ധിച്ച് 57,073.7 കോടി ഡോളറായി. 72.6 കോടി ഡോളർ ഉയർന്ന് 3,977 കോടി ഡോളറാണ് കരുതൽ സ്വർണശേഖരം. 523.8 കോടി ഡോളറാണ് ഐ.എം.എഫിലെ കരുതൽധനം; വളർച്ച 3.6 കോടി ഡോളർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |