SignIn
Kerala Kaumudi Online
Saturday, 20 April 2024 8.54 AM IST

ചേർത്തല മണ്ഡലത്തിൽ 24 റോഡുകൾക്ക് 2.03 കോടി

s

ചേർത്തല: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി ചേർത്തല നിയോജകമണ്ഡലത്തിൽ 24 റോഡുകൾക്കായി 2.03 കോടി രൂപ അനുവദിച്ചതായി കൃഷി മന്ത്റി പി.പ്രസാദ് അറിയിച്ചു. മഴക്കാല കെടുതികളിൽ താറുമാറായ റോഡുകൾ പുനർനിർമ്മിക്കുന്നതിനായാണ് തുക അനുവദിച്ചത്. വയലാർ 15-ാം കൊടിയനാട്ട് പാട്ടച്ചിറ റോഡ്,4-ാം വാർഡ് ഇട്ടേഴത്ത് വള്ളപ്പുര റോഡ്, 5--ാം വാർഡ് ഇന്ദിരാ ജംഗ്ഷൻ കുണ്ടത്തി കടവ് റോഡ്,15-ാംവാർഡ് മുണ്ടംവെളി-ചക്കംവെളി റോഡ്,പട്ടണക്കാട് വി.ആർ.ജംഗ്ഷൻ ഉണ്ണിക്കണ്ടം റോഡ്, മുഹമ്മ പറമ്പ് വേലിക്കകത്ത്- മെയ്പ്പിൽ റോഡ്, തണ്ണീർമുക്കം 11-ാം വാർഡ് പുത്തനങ്ങാടി-മുസ്ലിം പള്ളി റോഡ്, കടക്കരപ്പള്ളി 8-ാം വാർഡ് കണ്ടമംഗലം-വെമ്പള്ളി റോഡ് ,ചേർത്തല തെക്ക് മൂന്നാം വാർഡ് മുസ്ലിം പളളി-വായനശാല റോഡ്,കഞ്ഞിക്കുഴി വാർഡ് 4 വട്ടച്ചിറ-കണ്ണംകുളം റോഡ്,14-ാം വാർഡ് കട്ടയിൽ-നവവീഥി റോഡ് ,
ചേർത്തല നഗരസഭ സി.എം.സി 8 എസ്.എൻ.ഡി.പി-ചി​റ്റേഴത്ത് റോഡ്,ചേർത്തല നഗരസഭ 8-ാം വാർഡ് തകടിവെളിയിൽ റോഡ്,പട്ടണക്കാട് 3-ാംവാർഡ് 3 എളമത്ത്-ചാലുങ്കൽ റോഡ്,18-ാം വാർഡ് ചെളളപ്പുറം ഘണ്ടാകർണ്ണക്ഷേത്രം, മുഹമ്മ 12-ാം വാർഡ് പോട്ടച്ചാൽ-എം.എൽ.എ റോഡ്,തണ്ണീർമുക്കം 23-ാം വാർഡ് വാരനാട് തെരുവിൽ റോഡ്, പട്ടണക്കാട് 16-ാം വാർഡ് അഴീതോട്ടുങ്കൽ ആരാശുപുരം റോഡ് ,
ചേർത്തല നഗരസഭ 2-ാം വാർഡ് 9 ഇരുമ്പുപാലം-കെ.എസ്.ഇ.ബി റോഡ്,ചേർത്തല തെക്ക് 2-ാം വാർഡ് മുസ്ലിം പളളി-ബീച്ച്റോഡ്,കഞ്ഞിക്കുഴി 14-ാം വാർഡ് കഞ്ഞിക്കുഴി പാലം-കട്ടയിൽ റോഡ്,
ചേർത്തല നഗരസഭ 8-ാം വാർഡ് ചേന്നനാട്ട് റോഡ്,വയലാർ 4-ാം വാർഡ് നാഗംകുളങ്ങര മുസ്ലിംപള്ളി-റോഡ് ,
ചേർത്തല നഗരസഭ ഒന്നാം വാർഡ് കടമ്പനാട് ദേവീക്ഷേത്രം റോഡ്,മുഹമ്മ മംഗലത്തുവെളി കല്ലാട്ടു റോഡ്
എന്നീ റോഡുകൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഇത്രംയും പണം അനുവദിച്ചത് ചേർത്തലയിലെ ഉൾനാടൻ ഗതാഗതത്തിന് വലിയ നേട്ടമാണ് എന്നും മന്ത്രി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.