ചേർത്തല: കൊവിഡ് വ്യാപനം ശക്തമായതോടെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓൺലൈൻ ആരോഗ്യ ഗ്രാമസഭകൾ സംഘടിപ്പിക്കും. ഇന്ന് രാവിലെ 11 ന് അഡ്വ.എ.എം. ആരിഫ് എം.പി ഗ്രാമസഭകളുടെ പഞ്ചായത്തു തല ഉദ്ഘാടനം നിർവഹിക്കും. വാർഡുകളിലെ ആരോഗ്യ പ്രവർത്തകരും ആശ, അങ്കണവാടി ജീവനക്കാരും അയൽക്കൂട്ടം കുടുംബശ്രീ അംഗങ്ങളും ജാഗ്രതാ സമിതി പ്രവർത്തകരും ജനപ്രതിനിധികളും രോഗബാധിതരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ഗ്രാമസഭകളിൽ ജില്ലയിലെ ഉന്നത ആരോഗ്യ വകുപ്പുദ്യോഗസ്ഥരുടെ പങ്കാളിത്തം പഞ്ചായ ത്ത് ഉറപ്പു വരുത്തും.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനങ്ങളും പ്രോട്ടോകോൾ മാനദണ്ഡങ്ങളുമാണ് ഗ്രാമ സഭയിലെ പ്രധാന അജണ്ട. വാർഡു തല ജാഗ്രതാ സമിതികൾ കൂടുതൽ ചലനാത്മകമാക്കുന്ന പരിപാടികളും പഞ്ചായത്ത് ആലോചിക്കുന്നുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയനും വൈസ് പ്രസിഡന്റ് എം.സന്തോഷ്കുമാറും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |