തിരുവനന്തപുരം : ഒരുവാതിൽകോട്ട മേടവിളാകത്ത് വീട്ടിൽ പൊതുമരാമത്ത് റിട്ട. ചീഫ് എൻജിനിയർ ഡി. സനൽകുമാർ (89) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 12 ന് തൈക്കാട് ശാന്തികവാടത്തിൽ കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടത്തും.
പി.ഡബ്ളിയു.ഡിക്കുപുറമേ ,കേരള കൺസ്ട്രക്ഷൻ കോർപ്പറേഷനിലും സംസ്ഥാന സഹകരണ ബാങ്കിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പി.ഡബ്ളിയു.ഡിയിലെ പല പദ്ധതികളും യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഭാര്യ : ലീല. മക്കൾ : സിദ്ധാർത്ഥൻ, സുധ. മരുമക്കൾ : ജയ, ഹരികൃഷ്ണൻ. സഹോദരങ്ങൾ : പരേതയായ പ്രൊഫ. സരയു. പ്രൊഫ. രത്നമ്മ. സഞ്ചയനം : 26 ന് രാവിലെ 8 ന് സ്വവസതിയിൽ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |