SignIn
Kerala Kaumudi Online
Thursday, 28 March 2024 9.14 PM IST

പാലക്കാട് കളക്ടർ മൃണ്മയി ജോഷി മികച്ച ജില്ലാ തിര. ഉദ്യോഗസ്ഥ

award

പാലക്കാട്: ജില്ലാ കളക്ടർ മൃണ്മയി ജോഷിക്ക് മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അവാർഡ്.

2021ൽ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച നടത്തിപ്പ് വിഭാഗത്തിലാണ് അവാർഡ്. 200ൽ താഴെ അസംബ്ലി മണ്ഡലങ്ങളുള്ള സംസ്ഥാനത്തെ ഒരു ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും, ജില്ലാ കളക്ടർക്കും, പൊലീസ് സൂപ്രണ്ടിനുമാണ് ഈ അവാർഡ് നൽകുന്നത്. കേരളത്തിൽ നിന്ന് ഇത്തവണ പാലക്കാട് കളക്ടർക്ക് മാത്രമാണ് അവാർഡ് .

2013 ഐ.എ.എസ് ബാച്ചിലെ മൃണ്മയി ജോഷി 2021 ജനുവരി 21 നാണ് കേരളത്തിലെ പാലക്കാട് കളക്ടറായി ചുമതലയേറ്റത്. . മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന അട്ടപ്പാടിയും, വാളയാർ ഉൾപ്പെടെ ഒൻപത്

പ്രധാന ചെക്ക്‌പോസ്റ്റുകളും ഉൾപ്പെടുന്ന ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രശ്നരഹിതമായി നടത്തിയതും പരിഗണിക്കപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DISTRICT COLLECTOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.