SignIn
Kerala Kaumudi Online
Friday, 19 April 2024 9.46 AM IST

റിസ്‌വാനും ബ്യൂമോണ്ടും മികച്ച ട്വന്റി-20താരങ്ങൾ

rizwan

ദുബായ്: ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ 2021ലെ ഏറ്റവും മികച്ച പുരുഷ ട്വന്റി-20 താരമായി പാക് വിക്കറ്റ് കീപ്പർ ബാറ്റർ മൊഹമ്മദ് റിസ്‌വാനേയും വനിതാ താരമായി ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ടിനേയും തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം 29 അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങളിൽ നിന്നായി 73.66 ശരാശരിയിൽ 1 സെഞ്ച്വറി ഉൾപ്പെടെ റിസ്‌വാൻ 1326 റൺസാണ് നേടിയത്. 134.89 ആണ് സ്ട്രൈക്ക് റേറ്റ്. ട്വന്റി-20 ലോകകപ്പിൽ ഉൾപ്പെടെ വിക്കറ്റിന് പിന്നിലും റിസ്‌വാൻ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

മികച്ച മാച്ച് വിന്നിംഗ് ഇന്നിംഗ്സുകളാണ് ബ്യൂമോണ്ടിനെ പുരസ്കാരത്തിന് അർഹയാക്കിയത്. കഴി‍ഞ്ഞ വർഷം 9 മത്സരങ്ങളിൽ നിന്ന് 33.66 ശരാശരിയിൽ 3 അ‌ർദ്ധ സെഞ്ച്വറി ഉൾപ്പെടെ 303 റൺസാണ് ബ്യൂമോണ്ട് നേടിയത്. ഇംഗ്ലണ്ടിനായി കഴിഞ്ഞ വർഷം ട്വന്റി-20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും മികച്ച ഫീൽഡർ കൂടിയായ ബ്യൂമോണ്ട് തന്നെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, RIZWAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.