തിരുവനന്തപുരം: പുരോഗമനപരമായ സമൂഹം സൃഷ്ടിക്കണമെങ്കിൽ സ്ത്രീകൾക്ക് തുല്യ അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കാൻ കഴിയുന്ന സ്ഥിതി വിശേഷമുണ്ടാകണമെന്ന് മുഖ്യമന്ത്രി. ദേശീയ ബാലികാദിനത്തോടനുബന്ധിച്ച ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കുറിപ്പ് ഇങ്ങനെ.
'ഇന്ന് ദേശീയ ബാലികാ ദിനം. വികസിതവും പുരോഗമനോന്മുഖവുമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടണമെങ്കിൽ സ്ത്രീകൾക്ക് തുല്യ അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കാൻ കഴിയുന്ന സ്ഥിതി വിശേഷം സംജാതമാകണം. അത്തരമൊരു സമൂഹമായി മാറാൻ ഇനിയുമൊരുപാട് ദൂരം നമ്മൾ മുന്നോട്ടു പോകേണ്ടതുണ്ട്. ആ ലക്ഷ്യം നിറവേറ്റാൻ, ലിംഗസമത്വവും തുല്യനീതിയും സമൂഹത്തിന്റെ ബോധ്യമായി മാറ്റാൻ പ്രയത്നിക്കുമെന്നു ദൃഢപ്രതിജ്ഞ ചെയ്യാം. അതിനായി ഒരുമിച്ച് നിൽക്കാം."
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |