SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.05 AM IST

നാളെ ഈ നക്ഷത്രക്കാരുടെ പ്രണയബന്ധത്തിൽ ഉലച്ചിലുണ്ടായേക്കാം; ശത്രുക്കൾ പിന്നാലെ വന്ന് പണി തരാനും സാദ്ധ്യത

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail

അശ്വതി: ഗുണഫലം നൽകുന്ന ദിവസം, ബിസിനസിൽ മികച്ച വിജയം നേടാൻ സാധിക്കുന്നതാണ്, അകന്നു നിന്നിരുന്ന ബന്ധുക്കൾ സഹായ വാഗ്ദാനവുമായി അടുക്കാൻ ശ്രമിക്കും.

ഭരണി: വളരെ കാലമായി കൊണ്ട് നടന്നിരുന്ന ആഗ്രഹങ്ങൾ സാധിച്ചു കിട്ടും, ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കും, വിഷമതകൾ എല്ലാം ശമിക്കും, ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കും.

കാർത്തിക: ഗൃഹ നിർമ്മാണത്തിനുള്ള ധനസഹായം ലഭിക്കാൻ അവസരം, വ്യവഹാരങ്ങളിൽ വിജയിക്കും, തൊഴിൽ രംഗത്ത് നേട്ടങ്ങൾ കൈവരിക്കും, പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോവുക.

രോഹിണി: തൊഴിൽ അന്വേഷകർക്ക് പ്രധാന അറിയിപ്പുകൾ ലഭിക്കുവാൻ സാദ്ധ്യത, വിദേശത്ത് നിന്നും ആദായം ലഭിക്കും, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ല ആലോചനകൾ വരും.

മകയിരം: രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് മികവ് തെളിയിക്കാൻ കഴിയും, സഹോദരരുമായി രമ്യതയിൽ ആകാൻ ശ്രമിക്കുന്നത് ഗുണം ചെയ്യും, സാമ്പത്തിക കാര്യത്തിൽ കൃത്യനിഷ്‌ഠ പാലിക്കണം.

തിരുവാതിര: എതിർപ്പുകളെ മറികടക്കാൻ സാധിക്കും, മറ്റുള്ളവരുടെ നന്മയ്‌ക്കായി പ്രവർത്തിക്കും, സാമ്പത്തിക ഭദ്രത കൈവരിക്കും, അനാവശ്യമായി കലഹത്തിനു നിൽക്കരുത്.

പുണർതം: ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും, പൂർവിക സ്വത്ത് കൈവശം വന്നചേരും, കുടുംബാന്തരീക്ഷം സമാധാന പൂർണ്ണമാകും, കിട്ടില്ല എന്ന് കരുതിയ ധനം വന്നുചേരും.

പൂയം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നഷ്‌ടം സംഭവിക്കും, കുടുംബസമേതം യാത്രകൾ നടത്തും, പുതിയ സുഹൃത്തുക്കളുമായി ചങ്ങാത്തം കൂടുമ്പോൾ ശ്രദ്ധിക്കണം, സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസം നേരിടും.

ആയില്യം: അപ്രതീക്ഷിതമായി ധനചെലവുകൾ വന്നു ചേരും, പ്രധാന പ്രശ്‌നങ്ങളിൽ മുതിർന്നവരുടെ കൂടി ഉപദേശം തേടുക, സത്യത്തിനും നീതിക്കും വേണ്ടി പൊരുതും.

മകം: ബന്ധു ജനങ്ങൾക്ക് വേണ്ടി ധനം ചെലവഴിക്കും, വിവാഹാലോചനകൾ തടസപ്പെടുന്നതിനാൽ മനോവിഷമം ഉണ്ടാകും, പൊതു പ്രവർത്തകർക്ക് അംഗീകാരം നഷ്‌ടപ്പെടാം, ഊഹക്കച്ചവടത്തിൽ നിന്നും തൽക്കാലം ഒഴിഞ്ഞു നിൽക്കുക.

പൂരം: എല്ലാ കാര്യങ്ങളും കൂടുതൽ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ, തൊഴിൽ രംഗത്ത് കുഴപ്പങ്ങളുണ്ടാകാൻ സാദ്ധ്യത കൂടുതലാണ്, സ്വദേശം വിട്ട് നിൽക്കേണ്ടി വരും, ഇഷ്‌ടമല്ലാത്ത സാഹചര്യങ്ങൾ മൂലം പ്രയാസങ്ങൾ.

ഉത്രം: ദാമ്പത്യ ബന്ധത്തിന് ഉലച്ചിൽ തട്ടാതെ നോക്കണം, ശത്രുക്കൾ ഉപദ്രവിക്കാനുള്ള സാദ്ധ്യത, സാമ്പത്തിക സഹായം ലഭിക്കാൻ കാലതാമസം നേരിടും, സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.

അത്തം: ശത്രുവിന്റെ ഉപദ്രവം വർദ്ധിക്കും, വാഹനങ്ങൾ മൂലം പ്രയാസങ്ങൾ, പങ്കാളിയുടെ സ്‌നേഹവും പരിചരണവും ശ്രദ്ധയും കുറയാതിരിക്കാനായി കലഹങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കണം, ഇഷ്‌ട ഭക്ഷണം കഴിക്കാൻ യോഗം.


ചിത്തിര: സ്വന്തം സംരംഭങ്ങൾ വിപുലീകരിക്കാൻ അനുകൂല സമയം, സാമ്പത്തിക സഹായം ലഭിക്കും, ശത്രുക്കളുടെ മേൽ വിജയം നേടാൻ സാധിക്കും, വാഹന ലാഭം പ്രതീക്ഷിക്കാം, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭിക്കും.

ചോതി : പഠനത്തിൽ ഉന്നത വിജയം നേടാൻ സാധിക്കുന്നതാണ്, ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും, ഉല്ലാസകരമായ അനുഭവങ്ങൾ ലഭിക്കും, മാതൃഗുണം , പ്രണയിതാക്കൾക്ക് അംഗീകാരം ലഭിക്കും.

വിശാഖം: ഒന്നിലധികം അവസരങ്ങൾ വന്നു ചേരും, പൊതുജനങ്ങളുടെ ആദരവും സ്‌നേഹവും കരസ്ഥമാക്കും, വ്യവഹാരങ്ങളിൽ അനുകൂലമായ വിധി സമ്പാദിക്കും, വിദേശത്ത് നിന്നും നല്ല രീതിയിൽ സഹകരണം പ്രതീക്ഷിക്കാം.

അനിഴം: ധനകാര്യ സ്ഥാപനത്തിൽ നിന്ന് സഹായം ലഭിക്കുന്നതിനാൽ കടങ്ങൾ വീട്ടാൻ സാധിക്കും, സ്ഥാനമാനങ്ങളും പുരസ്‌കാരങ്ങളും ലഭിക്കും. പിതൃസ്ഥാനീയരുടെ ആരോഗ്യം മെച്ചപ്പെടും.

കേട്ട: ജീവിത പങ്കാളിയുടെ നേട്ടത്തിൽ സന്തോഷിക്കും, സർക്കാരിന്റെ തീരുമാനം അനുകൂലമാകും, സാമ്പത്തിക പ്രയാസം കാരണം കൊണ്ട് മാറ്റി വയ്‌ക്കേണ്ടി വന്നവ പുനരാരംഭിക്കും, കഴിവുകൾക്ക് അംഗീകാരം ലഭിക്കും.

മൂലം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ കൊയ്യാൻ സാധിക്കും, വിശ്രമവും ഇഷ്‌ട ഭക്ഷണവും ലഭിക്കും, ഒന്നിലധികം സ്ഥലത്ത് നിന്നും ധനവരവ്, കഷ്‌ടതകൾക്കും ദുരിതങ്ങൾക്കും ശമനം ലഭിക്കും, മറ്റുള്ളവരുടെ ദുഃഖങ്ങൾക്ക് സാന്ത്വനമേകും.

പൂരാടം: ഏജൻസി പ്രവർത്തനങ്ങൾ വഴി നേട്ടങ്ങൾ ഉണ്ടാകും, ഉന്നത വിദ്യാഭ്യാസ രംഗത്ത് അനുകൂലമായ നിലപാട്, സർക്കാർ തലത്തിൽ നിന്ന് സഹായം ലഭിക്കും, സന്തോഷവും സമാധാനവും നിറഞ്ഞ ദിവസം.

ഉത്രാടം: ചിരകാല സുഹൃത്തുക്കളെ കൊണ്ട് ജീവിതം പ്രയാസങ്ങൾ പരിഹരിക്കാൻ സാധിക്കും, ധനലാഭം പ്രതീക്ഷിക്കാം, മാനസികമായി ഉല്ലാസകരമായ അനുഭവങ്ങൾക്കിടയാകും, നല്ല വാർത്തകൾ ശ്രവിക്കും.

തിരുവോണം: തൊഴിൽ രംഗത്ത് ശ്രദ്ധ വർദ്ധിപ്പിക്കാൻ ശ്രമം നടത്തും, ജീവിത പങ്കാളിയുടെ ശക്തമായ പിന്തുണ ലഭിക്കും, വിദ്യാർത്ഥികൾക്കും ഉദ്യോഗാർഥികൾക്കും നല്ല ശ്രദ്ധയും അച്ചടക്കവും വേണ്ട സമയം, പ്രണയിനികൾ വളരെയധികം ശ്രദ്ധിക്കണം.

അവിട്ടം: തടസങ്ങൾ വർദ്ധിക്കും, സംസാരം വളരെ നിയന്ത്രിക്കണം, തൊഴിൽ സ്ഥലത്ത് നിലനിന്നിരുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും, സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ സമയമാണ്.

ചതയം: ആരോഗ്യ സ്ഥിതിയിൽ വിഷമങ്ങൾ ഉണ്ടാകും, മനസിൽ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടപ്പാകണമെന്നില്ല, കുടുംബാംഗങ്ങളിൽ നിന്നുള്ള സഹായത്തിൽ കുറവ് സംഭവിക്കും, വിവാഹാലോചനകൾക്ക് തടസങ്ങളോ കാലതാമസമോ ഉണ്ടാകും.

പൂരുരുട്ടാതി: ഔദ്യോഗിക തലത്തിൽ നടപടികൾ ഉണ്ടാകും, ബന്ധുബലം കുറയും, അമിത ആഗ്രഹങ്ങൾ നിയന്ത്രിക്കണം, വാഹനയിടപാടുകളിൽ പ്രയാസങ്ങൾ, ഗൃഹജീവിതത്തിൽ അപ്രതീക്ഷിത പ്രശ്‌നങ്ങൾ ഉണ്ടാകും.

ഉത്രട്ടാതി: ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം, അനാവശ്യ ധൃതി ഒരു കാര്യത്തിലും കാണിക്കരുത്, സാമ്പത്തിക കാര്യത്തിൽ നല്ല അച്ചടക്കം പാലിക്കാൻ ശ്രദ്ധിക്കണം, പൊതു രംഗത്ത് പരാജയം.

രേവതി: കോടതി നടപടികളിൽ തിരിച്ചടികൾ നേരിടേണ്ടി വരും, സഹോദരർ തമ്മിൽ കലഹങ്ങൾക്ക് സാദ്ധ്യത, അതിനാൽ സംസാരങ്ങളും പ്രവർത്തികളും വളരെയധികം ശ്രദ്ധിക്കണം, പണം കടം വാങ്ങേണ്ട അവസ്ഥ സംജാതമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY, YOURS TOMORROW
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.