ബംഗ്ലാദേശിലെ ധാക്ക രാജ്യാന്തര ചലചിത്ര മേളയിൽ മികച്ച നടനായി ജയസൂര്യയെ തിരഞ്ഞെടുത്തു. മേളയിലെ ഏഷ്യൻ മത്സര വിഭാഗത്തിലാണ് ജയസൂര്യ ഈ നേട്ടം കൈവരിച്ചത്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത 'സണ്ണി' എന്ന ചിത്രത്തിലെ അഭിനയമാണ് പുരസ്കാരം നേടിക്കൊടുത്തത്. 70 രാജ്യങ്ങളിൽ നിന്നുള്ള 200 സിനിമകളാണ് മേളയിലെ പല വിഭാഗങ്ങളിലായി തിരഞ്ഞെടുത്തിട്ടുള്ളത്.
ഇന്ത്യയിൽ നിന്നുള്ള ഓസ്കർ എൻട്രി ആയിരുന്ന തമിഴ് സിനിമ 'കൂഴങ്ങൾ" ആണ് മികച്ച ഫീച്ചർ സിനിമ.
ഡോ. ബിജുവിന്റെ 'ദ പോട്രെയ്റ്റ്സ്", ഷരീഫ് ഈസയുടെ 'ആണ്ടാൾ', മാർട്ടിൻ പ്രക്കാട്ടിന്റെ 'നായാട്ട്', സിദ്ധാർത്ഥ് ശിവയുടെ 'എന്നിവർ' എന്നീ സിനിമകളാണ് ഫിക്ഷൻ വിഭാഗത്തിൽ മലയാളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. നോൺ ഫിക്ഷൻ വിഭാഗത്തിൽ 'മണ്ണ്' മാത്രമാണ് മലയാളത്തിൽ നിന്ന് പ്രദർശന യോഗ്യത നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |