SignIn
Kerala Kaumudi Online
Wednesday, 18 May 2022 5.42 PM IST

പരിശോധന കുറഞ്ഞിട്ടും രോഗികളുടെ എണ്ണം ഉയർന്നുതന്നെ, ഇന്ന് 26514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, ടിപിആർ 47.72

covid

തിരുവനന്തപുരം: കേരളത്തില്‍ 26,514 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ 1165, പത്തനംതിട്ട 1065, ഇടുക്കി 1033, കാസര്‍കോട് 573, വയനാട് 524 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 55,557 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,31,176 പേർ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 4,21,138 പേര്‍ വീടുകളിലും 10,038 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 881 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിലവില്‍ 2,60,271 കൊവിഡ് കേസുകളില്‍, 3.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 158 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,987 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,710 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 12,131, കൊല്ലം 1042, പത്തനംതിട്ട 1124, ആലപ്പുഴ 753, കോട്ടയം 1365, ഇടുക്കി 594, എറണാകുളം 6050, തൃശൂര്‍ 1802, പാലക്കാട് 869, മലപ്പുറം 972, കോഴിക്കോട് 2038, വയനാട് 317, കണ്ണൂര്‍ 1100, കാസര്‍കോട് 553 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,60,271 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,56,642 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID19, KERALA COVID, COVIDCOUNT, COVIDDEATH, KERALA, VEENA GEORGE, PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.