SignIn
Kerala Kaumudi Online
Thursday, 25 April 2024 10.57 PM IST

ഒപ്പം നടന്ന് ആഭ്യന്തര സഞ്ചാരികൾ; കേരള ടൂറിസം ഉയർച്ചയുടെ തീരത്ത്

p

കൊച്ചി: കൊവിഡിന്റെ ആദ്യതരംഗങ്ങളിൽ തിരിച്ചടി നേരിട്ട കേരള ടൂറിസം ആഭ്യന്തര സഞ്ചാരികളുടെ വരവോടെ നേട്ടത്തിലേക്ക് തിരിച്ചുകയറുന്നു. ടൂറിസം വകുപ്പിന്റെ കണക്കുപ്രകാരം 2021 ജനുവരി മുതൽ സെപ്‌തംബർ വരെ കേരളത്തിലെത്തിയത് 45.20 ലക്ഷം ആഭ്യന്തര സഞ്ചാരികളാണ്. 2020ൽ ഇത് 39.67 ലക്ഷമായിരുന്നു. അതായത് 2021ലുണ്ടായത് 13.93 ശതമാനക്കിന്റെ വർദ്ധന.

2020ലെ തളർച്ചയിൽ നിന്ന് 2021ന്റെ തുടക്കത്തിൽതന്നെ കേരള ടൂറിസം തിരിച്ചുവന്നിരുന്നു. 2021 ജനുവരിയിൽ 7.8 ലക്ഷവും ഫെബ്രുവരിയിൽ 7.2 ലക്ഷവുമായിരുന്നു ആഭ്യന്തര സഞ്ചാരികൾ. കൊവിഡ് രണ്ടാംതരംഗത്തോടെ ഏപ്രിലിൽ 3.73 ലക്ഷത്തിലേക്കും ജൂണിൽ 1.2 ലക്ഷത്തിലേക്കും സഞ്ചാരികൾ കുറഞ്ഞു.

എന്നാൽ, പുത്തൻ ആശയങ്ങളിലൂടെ ടൂറിസം വകുപ്പും, ടൂറിസം രംഗത്തുള്ളവരും കൈകോർത്തോടെ മേഖല വീണ്ടും ഉണർവിന്റെ ട്രാക്കിലായി. ജൂണിലെ 1.2 ലക്ഷത്തിൽ നിന്ന് ആഗസ്റ്റിൽ 6.26 ലക്ഷത്തിലേക്ക് ആഭ്യന്തര സഞ്ചാരികൾ ഉയർന്നു. സെപ്‌തംബറിലത് 7.18 ലക്ഷമായി.

 ഉണർവിന്റെ കാഹളം (2021 ജനുവരി-സെപ്തബംറിൽ ആഭ്യന്തര സഞ്ചാരികളിൽ മികച്ച വളർച്ചയുണ്ടാക്കിയ ജില്ലകൾ)

 വയനാട്- 74.29%

 ഇടുക്കി- 50.68%

 മലപ്പുറം- 36.79%

 ആലപ്പുഴ- 26.81%

 കൊല്ലം- 26.73%

 കോഴിക്കോട്- 19.35%

 വിദേശികൾ 29,412

വിമാനയാത്രയിലും വീസയിലുമുൾപ്പെടെ നിയന്ത്രണമുള്ളതിനാൽ സംസ്ഥാനത്തെത്തുന്ന വിദേശ വിനോദസഞ്ചാരികൾ കുറവാണ്. എങ്കിലും, 2021 ജനുവരി - സെപ്‌തംബറിൽ 29,412 വിദേശികളെത്തി.

 കരുത്തായി പുതിയ പദ്ധതികൾ

ഫാം ടൂറിസം, കാരവൻ ടൂറിസം തുടങ്ങിയ പദ്ധതികളിലൂടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സംസ്ഥാനം ശ്രമിക്കുന്നു. കാരവൻ ടൂറിസം ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. തേക്കടി, കോവളം, ആലപ്പുഴ, മൂന്നാർ, ഫോർട്ട്കൊച്ചി തുടങ്ങിയ കേന്ദ്രങ്ങളിൽ ടൂറിസം പ്രവർത്തനം പരിഷ്‌കരിച്ച് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളും ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്.

 കണക്കുകളുടെ സഞ്ചാരം

2017-18ൽ 36,​000 കോടി രൂപ വരുമാനം സംസ്ഥാന ടൂറിസം നേടിയിരുന്നു. 2018-19ൽ 40,000 കോടി. 2019-20ൽ 45,​000 കോടി പ്രതീക്ഷിച്ചെങ്കിലും കൊവിഡ് ഭീതിമൂലം 35,000 കോടിയിലൊതുങ്ങി. 2020-21ൽ 50,​000 കോടിക്കുമേൽ പ്രതീക്ഷിച്ചെങ്കിലും കൊവിഡ് എല്ലാം തകർത്തു. അടുത്തവർഷത്തോടെ വരുമാനത്തിന്റെ മുഖ്യപങ്കും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്.

 23.5 ശതമാനം തൊഴിൽ

സംസ്ഥാനത്തെ മൊത്തം തൊഴിലിന്റെ 23.5 ശതമാനം പങ്കുവഹിക്കുന്നത് ടൂറിസമാണ്. കേരളത്തിലെ ഏറ്റവും വലിയ തൊഴിലിടവും ടൂറിസമാണ്.

സാ​ഹ​സി​ക​ ​ടൂ​റി​സം:
കു​തി​ച്ചു​യ​രാ​ൻ​ ​കേ​ര​ളം

ദീ​പു.​ആർ

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും​ ​സാ​ഹ​സി​ക​ ​ടൂ​റി​സം​ ​മേ​ഖ​ല​യി​ൽ​ ​കു​തി​ച്ചു​യ​രാ​നൊ​രു​ങ്ങു​ക​യാ​ണ് ​കേ​ര​ളം.
കേ​ര​ള​ ​അ​‌​ഡ്വ​ഞ്ച​ർ​ ​ടൂ​റി​സം​ ​പ്ര​മോ​ഷ​ൻ​ ​സൊ​സൈ​റ്റി​യു​ടെ​ ​കീ​ഴി​ൽ​ 31​ ​സാ​ഹ​സി​ക​ ​ടൂ​റി​സം​ ​ആ​ക്ടി​വി​റ്റി​ക​ൾ​ക്കാ​യി​ ​ആ​രം​ഭി​ച്ച​ ​ര​ജി​സ്ട്രേ​ഷ​നി​ൽ​ ​നി​ര​വ​ധി​ ​സം​രം​ഭ​ക​ർ​ ​പ​ങ്കാ​ളി​ക​ളാ​യി.​ ​കോ​വ​ളം,​​​ ​ഇ​ടു​ക്കി​ ​രാ​ജ​ക്കാ​ട്,​​​ ​വാ​ഗ​മ​ൺ,​​​ ​മൂ​ന്നാ​ർ​ ​രാ​ജ​കു​മാ​രി,​​​ ​വ​യ​നാ​ട്ടി​ലെ​ ​ബാ​ണ​സു​ര​സാ​ഗ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​സം​രം​ഭ​ക​രാ​ണ് ​പ​ദ്ധ​തി​യി​ൽ​ ​ആ​കൃ​ഷ്ട​രാ​യെ​ത്തി​യി​രി​ക്കു​ന്ന​ത്.​ടൂ​റി​സം​ ​മ​ന്ത്രി​യു​ടെ​ ​മ​ണ്ഡ​ല​മാ​യ​ ​ബേ​പ്പൂ​രി​ലെ​ ​മാ​റാ​ട്,​​​ ​ഗോ​ദീ​ശ്വ​രം,​​​ ​ബേ​പ്പൂ​ർ​ ​ബീ​ച്ചു​ക​ൾ​ ​സ​ർ​ഫിം​ഗി​ന് ​അ​നു​കൂ​ല​മാ​ണെ​ന്ന​ ​ക​ണ്ടെ​ത്ത​ലി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഇ​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നു​ള​ള​ ​നീ​ന്ത​ല​റി​യാ​വു​ന്ന​ ​പ​ത്ത് ​പേ​ർ​ക്ക് ​സ​ർ​ഫിം​ഗ് ​പ​രി​ശീ​ല​നം​ ​ന​ൽ​കു​ന്നു.​ ​സ​ർ​ഫിം​ഗ് ​ഫെ​ഡ​റേ​ഷ​ൻ​ ​ഓ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​അം​ഗീ​കാ​ര​മു​ള്ള​ ​കോ​വ​ളം​ ​സ​ർ​ഫി​മ​ഗ് ​ക്ള​ബ്ബ്,​​​ ​വ​ർ​ക്ക​ല​ ​മൂ​ൺ​വേ​വ് ​സ​ർ​ഫിം​ഗ് ​ക്ള​ബ്ബ് ​എ​ന്നി​വ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​മൂ​ന്നു​മാ​സ​ത്തെ​ ​പ​രി​ശീ​ല​നം.
ട്ര​ക്കിം​ഗ്,​​​ ​ഹൈ​കിം​ഗ്,​​​നാ​ച്വ​ർ​വാ​ക്ക്,​​​ബേ​‌​ർ​ഡ് ​വാ​ച്ചിം​ഗ്,​​​ ​സൈ​ക്ളിം​ഗ് ​ടൂ​‍​ർ,​​​റോ​ക്ക് ​ക്ലൈം​മ്പിം​ഗ്,​​​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​വാ​ൾ​ ​ക്ലൈം​ബ്ബിം​ഗ്,​​​ ​അ​ബ്സീ​ലിം​ഗ്,​​​ ​ആ​ൾ​ടെ​റൈ​ൻ​ ​വെ​ഹി​ക്കി​ൾ,​​​ ​ടൂ​ർ​സ് ​ജീ​പ്പ് ​സ​വാ​രി.
ജ​ലം
വാ​ട്ട​ർ​ ​സ്പോ​ഴ്സ് ​സെ​ന്റ​‌​ർ​ ​ജ​ന​റ​ൽ,​​​ബോ​ട്ട്സ് ​ആ​ന്റ് ​വാ​ട്ട​ർ​ ​സ്പോ​ർ​ട്സ് ​റൈ​ഡ്സ്,​​​ ​പാ​രാ​സെ​യി​ലിം​ഗ്,​​​ ​വാ​ട്ട​ർ​ ​സ്കീ​യിം​ഗ്,​​​ ​പ​വ​ർ​ ​ബോ​ട്ട് ​ഫ​ൺ​റൈ​ഡ്സ്,​​​ ​ജെ​റ്റ് ​സ്കീ,​​​ ​വി​ൻ​ഡ് ​സ​ർ​ഫിം​ഗ്,​​​ ​ഡി​ൻ​ഗി​ ​സെ​യി​ലിം​ഗ്,​​​ ​ക​യാ​ക്കിം​ഗ് ​ആ​ന്റ് ​ക​നോ​യിം​ഗ്,​​​ ​ബാം​ബൂ​ ​റാ​ഫ്റ്റിം​ഗ്.
വ്യോ​മം
പാ​രാ​ഗ്ളൈ​ഡിം​ഗ് ​ആ​ന്റ് ​ഹാ​ങ്ങ് ​ഗ്ലൈ​ഡിം​ഗ്.

സാ​ഹ​സി​ക​ ​ടൂ​റി​സ​ത്തെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും​ ​വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ളു​ടെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കു​ക​യും​ ​ചെ​യ്യു​ക​യാ​ണ് ​ടൂ​റി​സം​ ​വ​കു​പ്പി​ന്റെ​ ​ല​ക്ഷ്യം.​ ​സാ​ഹ​സി​ക​ ​ടൂ​റി​സം​ ​രം​ഗ​ത്ത് ​സ​ർ​ക്കാ​‌​ർ​ ​പ്ര​ഖ്യാ​പി​ച്ച​ ​സു​ര​ക്ഷ​ ​നി​ർ​ദേ​ശ​ങ്ങ​ളും​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളും​ ​പാ​ലി​ച്ചി​ട്ടു​ള്ള​ ​എ​ല്ലാ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​അ​നു​വ​ദി​ക്കും.​ 5000​ ​രൂ​പ​യാ​ണ് ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഫീ​സ്.​ സ
-​ ​​​ ​കേ​ര​ള​ ​അ​‌​ഡ്വ​ഞ്ച​ർ​ ​ടൂ​റി​സം​ ​പ്രൊ​മോ​ഷ​ൻ​ ​കൗ​ൺ​സി​ൽ.
ജി​ല്ല​ക​ൾ​ ​തോ​റും
അ​‌​ഡ്വ​ഞ്ച​ർ​പാ​ർ​ക്ക്
കേ​ര​ള​ത്തി​ലെ​ ​എ​ല്ലാ​ ​ജി​ല്ല​ക​ളി​ലും​ ​സ്ഥ​ല​ ​ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് ​അ​ഡ്വ​ഞ്ച​ർ​ ​പാ​ർ​ക്ക് ​നി​ർ​മ്മി​ക്കും​ ​കേ​ര​ള​ത്തി​ലെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ 50​ ​സാ​ഹ​സി​ക​ ​ടൂ​റി​സം​ ​കേ​ന്ദ്ര​ങ്ങ​ളെ​ ​ദേ​ശീ​യ​ ​അ​ന്ത​ർ​ദേ​ശീ​യ​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​സാ​ഹ​സി​ക​ ​ടൂ​റി​സം​ ​കേ​ന്ദ്ര​ങ്ങ​ളാ​ക്കി​ ​മാ​റ്റാ​നും​ ​പ​ദ്ധ​തി​യു​ണ്ട്.

ടൂ​റി​സ​ത്തി​ന്റെ​ ​ക​രു​ത്തി​ന്
ഇ​ന്ത്യ​യ്‌​ക്ക് ​പു​തി​യ​ന​യം

കൊ​ച്ചി​:​ ​കൊ​വി​ഡ് ​അ​യ​യു​മ്പോ​ൾ​ ​വി​ദേ​ശ​ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ ​ആ​ക​ർ​ഷി​ക്കാ​ൻ​ ​പ്ര​ഖ്യാ​പി​ച്ച​ ​സൗ​ജ​ന്യ​ ​വീ​സ​ ​പ​ദ്ധ​തി​ ​ടൂ​റി​സ​ത്തി​ന് ​ക​രു​ത്താ​കു​ന്നു.​ ​അ​ഞ്ചു​ല​ക്ഷം​ ​പേ​ർ​ക്ക് ​സൗ​ജ​ന്യ​ ​വീ​സ​ ​ന​ൽ​കു​മെ​ന്നാ​ണ് ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​ധ​ന​മ​ന്ത്രി​ ​നി​ർ​മ്മ​ല​ ​സീ​താ​രാ​മ​ൻ​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ചാ​ർ​ട്ടേ​ഡ് ​വി​മാ​ന​ങ്ങ​ളി​ലെ​ത്തി​യ​ 15,000​ ​പേ​ർ​ക്ക് ​സൗ​ജ​ന്യ​ ​വീ​സ​ ​ഇ​തി​ന​കം​ ​ന​ൽ​കി​യെ​ന്ന് ​കേ​ന്ദ്രം​ ​വ്യ​ക്ത​മാ​ക്കി.
2019​ൽ​ 1.10​ ​കോ​ടി​ ​വി​ദേ​ശ​ ​സ​ഞ്ചാ​രി​ക​ൾ​ ​ഇ​ന്ത്യ​യി​ലെ​ത്തി​യി​രു​ന്നു.​ ​ഇ​തു​വ​ഴി​ 3,000​ ​കോ​ടി​ ​ഡോ​ള​റി​ന്റെ​ ​(2.24​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​)​ ​വി​ദേ​ശ​ ​നാ​ണ​യ​വ​രു​മാ​ന​വും​ ​ല​ഭി​ച്ചു.​ ​ഓ​രോ​ ​വി​ദേ​ശ​ ​സ​ഞ്ചാ​രി​യും​ ​ശ​രാ​ശ​രി​ 21​ ​ദി​വ​സം​ ​ഇ​ന്ത്യ​യി​ൽ​ ​ത​ങ്ങാ​റു​ണ്ടെ​ന്നാ​ണ് ​ക​ണ​ക്ക്.​ ​ഇ​വ​ർ​ ​ദി​വ​സ​വും​ ​ശ​രാ​ശ​രി​ 2,400​ ​രൂ​പ​ ​ചെ​ല​വ​ഴി​ക്കു​ന്നു.
കൊ​വി​ഡി​നെ​ ​തു​ട​ർ​ന്ന് 2020​ൽ​ ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​ടൂ​റി​സം​ ​മേ​ഖ​ല​ ​നി​ർ​ജീ​വ​മാ​യി.​ 2021​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ ​മി​ക​ച്ച​ ​തി​രി​ച്ചു​ക​യ​റ്റ​മു​ണ്ടാ​യെ​ങ്കി​ലും​ ​ര​ണ്ടാം​ത​രം​ഗം​ ​തി​രി​ച്ച​ടി​യാ​യി.​ 2019​ലെ​ ​വ​രു​മാ​ന​ത്തി​ന്റെ​ 50​ ​ശ​ത​മാ​ന​മെ​ങ്കി​ലും​ ​അ​തി​വേ​ഗം​ ​തി​രി​ച്ചു​പി​ടി​ച്ചാ​ൽ,​ ​അ​ത് ​മേ​ഖ​ല​യ്‌​ക്കാ​കെ​ ​ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് ​കേ​ന്ദ്ര​ത്തി​ന്റെ​ ​വി​ല​യി​രു​ത്ത​ൽ.
ക​ഴി​ഞ്ഞ​ ​ആ​ഗ​സ്റ്റി​ൽ​ 84,955​ ​വി​ദേ​ശ​ ​സ​ഞ്ചാ​രി​ക​ൾ​ ​ഇ​ന്ത്യ​യി​ലെ​ത്തി​യി​രു​ന്നു.​ ​സെ​പ്‌​തം​ബ​റി​ൽ​ 1.06​ ​ല​ക്ഷ​ത്തി​ലേ​ക്കും​ ​ഒ​ക്‌​ടോ​ബ​റി​ൽ​ 1.81​ ​ല​ക്ഷ​ത്തി​ലേ​ക്കു​മു​യ​ർ​ന്നു.​ ​ഉ​ത്സ​വ​കാ​ല​മാ​യ​തി​നാ​ൽ​ ​ന​വം​ബ​ർ​ ​-​ ​ഡി​സം​ബ​റി​ലും​ ​മി​ക​ച്ച​ ​വ​ള​ർ​ച്ച​യാ​ണ് ​വി​ല​യി​രു​ത്തി​യി​ട്ടു​ള്ള​ത്.


​ ​അ​ടി​മു​ടി​മാ​റാ​ൻ​ ​ഇ​ന്ത്യ​ ​ടൂ​റി​സം
കൊ​വി​ഡി​ന് ​ശേ​ഷം​ ​ടൂ​റി​സ​ത്തെ​ ​അ​ടി​മു​ടി​ ​പ​രി​ഷ്‌​ക​രി​ക്കാ​നു​ള്ള​ ​പു​തി​യ​ന​യം​ ​രൂ​പീ​ക​രി​ക്കു​ക​യാ​ണ് ​കേ​ന്ദ്രം.​ ​അ​ഞ്ച് ​ല​ക്ഷ്യ​ങ്ങ​ളാ​ണ് ​ന​യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യു​ള്ള​ത്.​ ​ദേ​ശീ​യ​ ​ഹ​രി​ത​ ​ടൂ​റി​സം​ ​മി​ഷ​ൻ,​ ​നാ​ഷ​ണ​ൽ​ ​ഡി​ജി​റ്റ​ൽ​ ​ടൂ​റി​സം​ ​മി​ഷ​ൻ,​ ​സ്‌​കി​ൽ​ ​ഡെ​വ​ല​പ്‌​മെ​ന്റ്,​ ​ഡെ​സ്റ്റി​നേ​ഷ​ൻ​ ​മാ​നേ​ജ്‌​മെ​ന്റ്,​ ​ടൂ​റി​സം​ ​എം.​എ​സ്.​എം.​ഇ​ ​മി​ഷ​ൻ​ ​എ​ന്നി​വ​യാ​ണ​വ.
സു​സ്ഥി​ര​ ​വി​ക​സ​നം​ ​ഉ​റ​പ്പാ​ക്കു​ക​യാ​ണ് ​ഹ​രി​ത​ ​ടൂ​റി​സ​ത്തി​ന്റെ​ ​ല​ക്ഷ്യം.​ ​ടൂ​റി​സ​ത്തെ​ ​ഡി​ജി​റ്റ​ൽ​വ​ത്ക​രി​ക്കാ​നാ​ണ് ​ഡി​ജി​റ്റ​ൽ​ ​ടൂ​റി​സം​ ​മി​ഷ​ൻ.​ ​ടൂ​റി​സം​ ​രം​ഗ​ത്ത് ​വൈ​ദ​ഗ്ദ്ധ്യ​മു​ള്ള​വ​രെ​ ​നി​യോ​ഗി​ച്ച് ​സേ​വ​നം​ ​മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് ​സ്‌​കി​ൽ​ ​ഡെ​വ​ല​പ്‌​മെ​ന്റ്.
സ്വ​കാ​ര്യ​-​പൊ​തു​സം​രം​ഭ​ക​രെ​ ​സം​യോ​ജി​പ്പി​ച്ച് ​പു​തി​യ​ ​പ​ദ്ധ​തി​ക​ൾ​ ​ആ​വി​ഷ്‌​ക​രി​ക്കാ​ൻ​ ​ഡെ​സ്റ്റി​നേ​ഷ​ൻ​ ​മാ​നേ​ജ്‌​മെ​ന്റി​ലൂ​ടെ​ ​ശ്ര​മി​ക്കും.​ ​ടൂ​റി​സം​ ​അ​ധി​ഷ്‌​ഠി​ത​ ​ചെ​റു​കി​ട​ ​സം​രം​ഭ​ങ്ങ​ളെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് ​ടൂ​റി​സം​ ​എം.​എ​സ്.​എം.​ഇ​ ​മി​ഷ​ൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TOURISM, KERALA TOURISM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.