തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഈ വർഷത്തെ അംബാ പുരസ്കാരം സൂപ്പർതാരം മോഹൻലാലിന് സമ്മാനിക്കും.
ക്യാഷ് പ്രൈസും ദേവിരൂപം പതിച്ച സ്വർണ്ണ ലോക്കറ്റും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 25,000 രൂപയാണ് മുൻ വർഷങ്ങളിലെ ക്യാഷ് പ്രൈസ്. ഇത്തവണ തുക ഉയർത്താൻ ട്രസ്റ്റ് തീരുമാനിച്ചെങ്കിലും എത്രയെന്ന് നിശ്ചയിച്ചിട്ടില്ല. ക്ഷേത്രത്തിലെ ഇത്തവണത്തെ പൊങ്കാല മഹോത്സവത്തിന്റെ ഒന്നാം ദിനമായ ഫെബ്രുവരി 9ന് വൈകിട്ട് 6.30ന് പുരസ്കാരം സമ്മാനിക്കും. ആ വേദിയിൽ ലാൽ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. മോഹൻ ലാലിന്റെ വിവാഹത്തിന്റെ താലികെട്ട് നടന്നത് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലാണ്. 2011 മുതലാണ് അംബാ പുരസ്കാരം ഏർപ്പെടുത്തിയത്.