പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 9.1 കിലോ കഞ്ചാവ് ആർ.പി.എഫ് പിടികൂടി. ഇന്നലെ രാവിലെ എത്തിയ ധൻബാദ് ആലപ്പുഴ എക്സപ്രസിലെ ജനറൽ കംമ്പാർട്ട്മെന്റിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് ബാഗുകളിലായി സീറ്റിനടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് റേഞ്ചും ചേർന്നായിരുന്നു പരിശോധന. ജനുവരിയിൽ മാത്രം ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 50 കിലോയോളം കഞ്ചാവ് പിടിച്ചെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആർ.പി.എഫ് എസ്.ഐ എ.പി.ദീപക്, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രീനിവാസൻ, ആർ.പി.എഫ് എ.എസ്.ഐമാരായ കെ.സജു, സജി ആഗസ്റ്റിൻ, കോൺസ്റ്റബിൾ വി.സവിൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ നൗഫൽ, വിനീത്, സാനി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ട്രെയിൻ മാർഗ്ഗം ലഹരി ഒഴുക്ക് തടയാനായി പരിശോധന ശക്തമാക്കുമെന്ന് ആർ.പി.എഫ് കമാൻഡന്റ് ജെതിൻ ബി.രാജ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |