പേരാമ്പ്ര: വീട്ട് പറമ്പിൽ സൂക്ഷിച്ച 100 ലിറ്റർ വാഷ് പിടിച്ചെടുത്ത് വാറ്റ് നശിപ്പിച്ചു.
അരിക്കുളത്ത് പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടിയും കോഴിക്കോട് ഇന്റലിജൻസ് ബ്യുറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വാറ്റും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്. പെരുത്തുരുത്തി ബിജുവിന്റെ വീട്ടു പറമ്പിൽ നിന്നാണ് 100 ലിറ്റർ വ്യാജവാറ്റ് പിടികൂടിയത്. വാഷ് നശിപ്പിക്കുകയും ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രിവന്റീവ് ഓഫീസർ പി.കെ. സബീറലി, ഗ്രേഡ് പിഒ കെ.സി. അമ്മദ്, സിഇഒ മാരായ വിജിനീഷ്, ഷബീർ, എസ്.ജെ. അനൂപ് കുമാർ, ഡ്രൈവർ ദിനേശ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |