SignIn
Kerala Kaumudi Online
Friday, 29 March 2024 1.49 PM IST

മൈജി, മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ ഓഫർ റിപ്പബ്ളിക്

myg

കോഴിക്കോട്: റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ മൈജി, മൈജി ഫ്യൂച്ചർ സ്‌റ്റോറുകളിൽ ഡിജിറ്റൽ ഗാഡ്‌ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും വൻ വിലക്കുറവുൾപ്പെടെയുള്ള ഓഫറുകളുമായി ജനുവരി 26 വരെ 'ഓഫർ റിപ്പബ്ളിക്" സെയിൽ. സ്മാർട്ട്ഫോണുകൾക്കൊപ്പം പ്രഷർ കുക്കർ മുതൽ 3,500 രൂപ കാഷ്‌ഡിസ്കൗണ്ട് വരെ സ്വന്തമാക്കാം. 599 രൂപയുടെ ഫീച്ചർ ഫോണുകൾ മുതൽ മൈജി, മൈജി ഫ്യൂച്ചർ സ്‌റ്റോറുകളിൽ ലഭിക്കും.

ലോകോത്തര ബ്രാൻഡുകളുടെ കുറഞ്ഞ വൈദ്യുതി ഉപഭോഗമുള്ള എ.സികൾക്ക് വൻ വിലക്കുറവുണ്ട്. 61,890 രൂപയുടെ എ.സി 24,990 രൂപയ്ക്ക് കില്ലർ ഓഫറോടെ സ്വന്തമാക്കാം. ഡൗൺപേമെന്റില്ലാതെ കുറഞ്ഞ മാസത്തവണയിലും എ.സി വാങ്ങാം. റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ ഹോം അപ്ളയൻസസ് തുടങ്ങിയവ മൈജി ഫ്യൂച്ചറിൽ നിന്ന് മികച്ച ലാഭത്തിൽ ഫിനാൻസ് ഓഫറുകളിലൂടെ വാങ്ങാം. സ്മാൾ അപ്ളയൻസസുകൾക്ക് 50 ശതമാനം വരെയാണ് വിലക്കുറവ്.

32 ഇഞ്ച് എൽ.ഇ.ഡി ടിവിക്ക് വില 7,999 രൂപ മുതൽ. തിരഞ്ഞെടുക്കപ്പെട്ട സ്മാർട്ട് ടിവികൾക്ക് 50 ശതമാനം വരെയാണ് വിലക്കുറവ്. ലാപ്ടോപ്പുകൾക്കും ഫിനാൻസ് ഓഫറുകളുണ്ട്. കില്ലർ ഓഫറുകളില്ലാത്ത ലാപ്‌ടോപ്പുകൾക്ക് 2,000 രൂപവരെ കാഷ്ഡിസ്കൗണ്ടുണ്ട്. ഡിജിറ്റൽ ആക്‌സസറികൾക്ക് വിലക്കുറവ് 80 ശതമാനം വരെ. മൊബൈൽ, ലാപ്പ്, ടാബ്‌ എന്നിവ കുറഞ്ഞചെലവിൽ റിപ്പയർ ചെയ്യാനുള്ള 'മൈജി കെയർ" എല്ലാ ഷോറൂമുകളിലുമുണ്ട്. മൊബൈൽ ഫോണുകൾക്ക് എക്‌സ്‌റ്റൻഡഡ് വാറന്റി, പ്രൊട്ടക്‌ഷൻ പ്ളാനുകൾ, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് സൗകര്യം എന്നിവയുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MYG, MYG FUTURE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.