മെൽബൺ: ആസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിൽ നാലാം സീഡ് ഗ്രീസ് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ക്വാർട്ടറിൽ എത്തി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ അമേരിക്കൻ താരം ടെയ്ലർ ഫ്രിറ്റ്സിനെ കീഴടക്കിയാണ് സിറ്റ്സിപാസ് അവസാന എട്ടിൽ എത്തിയത്. സ്കോർ : 4-6,6-4,4-6,6-3,6-4. ലോക രണ്ടാം നമ്പർ താരം റഷ്യയുടെ ഡാനിൽ മെദ്വദേവും ക്വാർട്ടറിലെത്തി.അമേരിക്കൻ താരം മാക്സിമി ക്രെസിയെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് മെദ്വദേവ് വീഴ്ത്തിയത്. സ്കോർ:6-2, 7-6, 6-7,7-5. ജോൺ ഇസ്നറും മാരിൻ സിലിച്ചിനെ കീഴടക്കി കനേഡിയൻ താരം ആഗർ അലിയാസിമും അവസാന എട്ടിൽ ഇടം നേടി.
വനിതാ സിംഗിൾസിൽ ഫ്രഞ്ച് വെറ്റ്റൻ താരം അലിസെ കോർണറ്റ് സിമോണ ഹാലെപ്പിനെ അട്ടിമറിച്ച് ക്വാർട്ടറിൽ എത്തി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-4,3-6,6-4നാണ് കോർനെറ്റിന്റെ വിജയം. കോളിൻ സ്വെയിറ്റെക്, സബലേങ്കയെ വീഴ്ത്ത് കയിയ കനേപി എന്നിവരും ക്വാർട്ടറിൽ എത്തി.
സാനിയക്കും രാജിവിനും ഇന്ന് ക്വാർട്ടർ
മിക്സഡ് ഡബിൾസിൽ ഇന്തോ -അമേരിക്കൻ ജോഡി സാനിയ മിർസയും രാജീവ് റാമും ഇന്ന് ക്വാർട്ടർ മത്സരത്തിനിറങ്ങും. ഇന്ത്യൻ സമയം രാവിലെ 8.05ന് തുടങ്ങുന്ന മത്സരത്തിൽ ആസ്ട്രേലിയൻ ജോഡി ജാൻസൺ കൂബ്ലർ -ജയ്മി ഫൗർലിസ് സഖ്യമാണ് എതിരാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |