കാക്കനാട്: കൊച്ചി തുറമുഖത്തുള്ള ചരക്ക് കപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി. എം വി ഓഷ്യൻ റെയിസ് എന്ന കപ്പലിനെതിരെയാണ് നടപടി. അർദ്ധരാത്രി സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ ഇടപെടൽ. കപ്പലിന് വെള്ളം നൽകിയ കമ്പനിക്ക് രണ്ടരക്കോടി രൂപ അടിയന്തരമായി നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകി.
പണം നൽകാതെ തുറമുഖം വിടാനായിരുന്നു കപ്പലിന്റെ നീക്കം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കപ്പലിന്റെ ഇന്ന് പുലർച്ചെയുള്ള യാത്ര തടഞ്ഞ് ഉത്തരവിട്ടത്. ആദ്യമായിട്ടാണ് കേരള ഹൈക്കോടതി രാത്രിയിൽ സിറ്റിംഗ് നടത്തിയത്.