SignIn
Kerala Kaumudi Online
Thursday, 25 April 2024 7.58 AM IST

ഡി വൈ എഫ് ഐയുടേത് ഗുണ്ടാരാജ്, ഇടതുമുന്നണിയെ ഗുണ്ടകളുടെ താവളമാക്കി മാറ്റരുത്; വിമർശനവുമായി സി പി ഐ

cpi-

തിരുവനന്തപുരം: ഡി വൈ എഫ് ഐ ഗുണ്ടാസംഘങ്ങൾക്ക് താവളമൊരുക്കുന്നുവെന്ന് സി പി ഐ. മുഖപത്രമായ ജനയുഗത്തിലാണ് വിമർശനം. അക്രമം കൊണ്ട് എല്ലാം നിയന്ത്രിക്കാമെന്ന് കരുതരുതെന്നും ഇടതുമുന്നണിയെ ഗുണ്ടകളുടെ താവളമായി മാറ്റരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

ഡി വൈ എഫ് ഐയുടേത് ഗുണ്ടാരാജെന്നും സി പി ഐ വിമർശിക്കുന്നു. കൊടുമൺ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. അക്രമം വീഡിയോയിൽ പകർത്തി പ്രചരിപ്പിച്ചത് ക്രിമിനൽ ഗുണ്ടാ സംഘങ്ങളുടെ രീതിയാണ്. ഇത്തരം അക്രമങ്ങൾ എൽ ഡി എഫ് ഒറ്റപ്പെടുത്തണമെന്നും സി പി ഐ ആവശ്യപ്പെടുന്നു.

അക്രമം നൽകിയ പഠങ്ങൾ തിരിച്ചറിഞ്ഞ് സ്വയം തിരുത്തണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ആക്രമണങ്ങളെ അപലിക്കാത്തത് ഗുണ്ടകൾക്ക് പാളയും ഒരുക്കാനാണെന്നും, കൊടുമണ്ണിൽ കണ്ടത് ഫാസിസ്റ്റുകളുടെ രീതിയാണെന്നും ജനയുഗം വിമർശിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPI, CPIM, JANAYUGAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.