SignIn
Kerala Kaumudi Online
Friday, 19 April 2024 12.09 PM IST

അഴിമതിക്കാർക്കുവേണ്ടി പിണറായി സർക്കാർ ഏതറ്റം വരെയും പോകും, ലോകായുക്ത നിയമഭേദഗതി വിഷയത്തിൽ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

k-surendran

കോഴിക്കോട്: ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താൻ നിയമഭേദഗതി കൊണ്ടുവരുന്ന സർക്കാർ നടപടിക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാർ ലോകായുക്തയുടെ അധികാരം കവരുന്ന നിയമഭേദഗതി കൊണ്ടുവരുന്നത് അഴിമതി നടത്താനാണെന്ന് അദ്ദേഹം ആരോപിച്ചു.

'അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാരസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നിരിക്കെ അത് തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. അഴിമതിക്കാരെ സംരക്ഷിക്കാൻ പിണറായി സർക്കാർ ഏതറ്റം വരെയും പോകുമെന്ന് അവർ തെളിയിച്ചിരിക്കുകയാണ്. കെ ടി ജലീലിന് ബന്ധുനിയമനത്തിൽ മന്ത്രിസ്ഥാനം പോയത് ലോകായുക്തയുടെ ഇടപെടൽ മൂലമാണ്. ഇത്തരമൊരു സാഹചര്യം ഇനിയുണ്ടാവാതിരിയ്ക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. സർക്കാരിന്റെ വലിയ ചില അഴിമതികൾ ലോകായുക്തയുടെ പരിഗണനയിലുള്ളതാണ് തിരക്കിട്ട ഈ നീക്കത്തിന് കാരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അനർഹർക്ക് നൽകിയെന്ന ആരോപണം ലോകായുക്ത ഗൗരവമായി പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ രക്ഷിയ്ക്കാനാണ് തിരക്ക് പിടിച്ച് ഈ തീരുമാനം സർക്കാർ എടുത്തത്. ലോകായുക്തയെ നോക്കുകുത്തിയാക്കി അഴിമതി നടത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം കൈപിടിയിലൊതുക്കാനുള്ള ഇടതുസർക്കാരിന്റെ വ്യാമോഹത്തിന്റെ അവസാന ഉദാഹരണമാണ് ഇതെന്നും' സുരേന്ദ്രൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LAKAYUKATA AMENDMENT K SURENDRAN REACTION, LAKAYUKATA AMENDMENT K SURENDRAN, LAKAYUKATA AMENDMENT K SURENDRAN AGAINST GOVERNMENT, LAKAYUKATA AMENDMENT K SURENDRAN REACT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.