SignIn
Kerala Kaumudi Online
Thursday, 25 April 2024 12.49 AM IST

കെ റെയിൽ വരേണ്ടത് സാധാരണക്കാർക്ക് വേണ്ടി,​ വികസനം കൊണ്ട് മുളക്കുന്ന നന്മകൾ പലതുണ്ട്; റഫീക്ക് അഹമ്മദിന് മറുപടിയുമായി ഹരീഷ് പേരടി

hareesh-peradi

കെ റെയിലിനെ വിമർശിച്ച് കവിതയെഴുതിയതിന്റെ പേരിൽ ഗാനരചയിതാവ് റഫീഖ് അഹമ്മദിന് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി സൈബർ ആക്രമണങ്ങളാണ് നേരിടേണ്ടി വന്നത്. നിരവധി പേർ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമെത്തി. ഇപ്പോഴിതാ നടൻ ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് കുറിപ്പും വൈറലായിരിക്കുകയാണ്. സാധാരണ മനുഷ്യരുടെ ജീവിതനിലവാരം ഉയരാൻ കെ റെയിൽ വന്നേ മതിയാകൂവെന്നാണ് ഹരീഷ് പറയുന്നത്. കുറിപ്പ് ഇങ്ങനെ...

'മരണമെത്തുന്ന നേരത്ത് നിയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണെ'..കാസർക്കോടുള്ള പ്രിയതമന്റെ മരണ കിടക്കയിലേക്ക് തിരുവനന്തപുരത്തുള്ള പ്രിയതമക്ക് ഒാടിയെത്തി മൂപ്പരെ കൂടെ ഇത്തിരി നേരം ഇരിക്കാൻ വേഗത്തിൽ ഓടുന്ന വണ്ടി വേണം...കെ റെയിൽ വേണം...'ഒടുവിലായി അകത്തേക്ക് എടുക്കുന്ന ശ്വാസത്തിൽ നിന്റെ ഗന്ധം ഉണ്ടാകുവാൻ'..ഗന്ധം അവളുടെ ഫോട്ടോ നോക്കിയാൽ ഉണ്ടാവില്ല...

അവളുടെ ഗന്ധം ഉണ്ടാവണെമെങ്കിൽ ദൂരത്തുള്ള അവൾ നിങ്ങളുടെ അടുത്തെത്തി നിങ്ങൾ അവളെ ശ്വസിക്കണം.. അതിന് വേഗത്തിൽ ഓടുന്ന വണ്ടിവേണം... കെ റെയിൽ വേണം... കവികൾക്ക് കവിയരങ്ങിലേക്ക് വേഗത്തിൽ എത്താനും സിനിമയിലെ ഗാനരചയിതാക്കൾക്ക് ഓടിയോടി കൂടുതൽ പാട്ടെഴുതാനും വേണ്ടിയല്ല കെ റെയിൽ...

സാധാരണ മനുഷ്യർക്ക് അവയവദാനത്തിനുവേണ്ടി, ദൂര സ്ഥലങ്ങളിൽ പോയി ഇന്റർവ്യൂവിൽ പങ്കെടുത്ത് അന്ന് തന്നെ സ്വന്തം വീട്ടിൽ തിരിച്ചെത്താൻ, ദിവസം രണ്ട് കളികൾ മാത്രം എടുക്കാൻ യോഗമുണ്ടായിരുന്ന നാടകക്കാർക്കും മിമിക്രിക്കാർക്കും ഗാനമേളക്കാർക്കും ദിവസം നാല് കളിയെങ്കിലും എടുക്കാൻ വേണ്ടി, എല്ലാ മത വിശ്വാസികൾക്കും അവരവരുടെ വിവിധ ജില്ലകളിലുള്ള ആരാധനാലയങ്ങളിൽ ചുരുങ്ങിയ ചെലവിൽ ഒറ്റ ദിവസം കൊണ്ട് ആരാധന നടത്താൻ വേണ്ടി, നിരീശ്വരവാദികൾക്കും പരിസ്ഥിതി വാദികൾക്കും വിവിധ ജില്ലകളിൽ നടക്കുന്ന അവരുടെ സമ്മേളനങ്ങളിൽ ഓടിയോടി പ്രസംഗിക്കാൻ വേണ്ടി, വിവിധ ജില്ലകളിലുള്ള UDF നേതാക്കൾക്ക് തിരുവനന്തപുരത്തെ സർക്കാർ വിരുദ്ധ സമരങ്ങളിൽ പെട്ടന്ന് എത്താൻ വേണ്ടി, ഇങ്ങനെ സാധാരണ മനുഷ്യരുടെ ജീവിത നിലവാരം ഉയരാൻ കെ റെയിൽ വന്നേ മതിയാവു...അതുകൊണ്ട് കവിതകൾ ഇനി കെ റെയിലിന്റെ എ സി സീറ്റിൽ ഇരുന്ന് എഴുതിയാൽ മതി...'വികസനം കൊണ്ട് മാത്രം മുളക്കുന്ന നന്മകൾ പലതുണ്ട് മനുഷ്യന്റെ ജീവിതത്തിൽ..."

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOCIAL MEDIA, FACEBOOK, HAREESH PERADI, K RAIL, RAFEEQ AHAMMED
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.