SignIn
Kerala Kaumudi Online
Friday, 19 April 2024 8.30 AM IST

യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം അടച്ചു; കനത്ത മഞ്ഞുവീഴ്ചയിൽ നിശ്ചലമായി ഇസ്‌താംബുൾ

istanbul

ഇസ്‌താംബുൾ: യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഇസ്‌താംബുൾ എയർപോർട്ടിന്റെ പ്രവർത്തനം കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്തെ അപൂർവമായ മഞ്ഞുവീഴ്ചയിൽ നിലച്ചു. കടുത്ത മഞ്ഞുവീഴ്ചയിൽ ഏതൻസിലെ സ്കൂളുകളും വാക്സിനേഷൻ കേന്ദ്രങ്ങളും അടച്ചതായും അധികൃതർ അറിയിച്ചു. കനത്ത ഇരുട്ടും ഗതാഗതകുരുക്കും പ്രദേശത്ത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

കനത്ത മഞ്ഞുവീഴ്ചയിൽ ഇസ്‌താംബുൾ വിമാനത്താവളത്തിലെ കാർഗോ ടെർമിനലിന്റെ മേൽക്കൂര ഇടിഞ്ഞുവീണതിനെ തുടർന്നാണ് വിമാനത്താവളം അടച്ചത്. അപകടത്തിൽ ആളപായമില്ല. ഇസ്‌താംബുളിലെ അറ്റാതുർക്ക് വിമാനത്താവളത്തിന് പകരക്കാരനായി പ്രവർത്തിച്ചുതുടങ്ങിയതിന് ശേഷം ആദ്യമായാണ് ഈ വിമാനത്താവളം അടയ്ക്കുന്നത്. കഴിഞ്ഞ വർഷം മാത്രമായി ഇസ്‌താംബുൾ വിമാനത്താവളത്തിൽ നിന്ന് 37 ദശലക്ഷം യാത്രക്കാരാണ് മറ്റ് സ്ഥലങ്ങളിലേയ്ക്ക് പറന്നത്. ലോകത്തിലെ തന്നെ പ്രധാന വിമാനത്താവളങ്ങളിൽ ഒന്നുകൂടിയാണ് ഇസ്‌താംബുൾ എയർപോർട്ട്.

തുർക്കിയുടെ ഏറ്റവും വലിയ നഗരമായ ഇസ്‌താംബുളിൽ മഞ്ഞുവീഴ്ച 16 ദശലക്ഷം ജനങ്ങളുടെ ജീവിതം ദുസഹമാക്കിയിരിക്കുകയാണ്. നിരത്തിൽ വാഹനങ്ങൾ മഞ്ഞുമൂലം വഴുതി കൂട്ടിമുട്ടുന്നതിനാൽ അപകടങ്ങൾ വർദ്ധിക്കുന്നു. ഷോപ്പിംഗ് മാളുകൾ അടച്ചു. ഭക്ഷണ വിതരണം പൂർണമായും നിലച്ചു. നഗരത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ സിമിറ്റ് സ്റ്റാളുകളും വിജനമായി. ഇതിന് പുറമേ കടുത്ത കൊടുങ്കാറ്റ് തെക്കുകിഴക്കൻ തുർക്കിയിലെ റോഡുകളെയും ബാധിച്ചു. ഇക്കാരണത്താൽ അയൽരാജ്യമായ സിറിയയിലേയ്ക്ക് പോകുന്നതും അസാദ്ധ്യമായിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, HEAVY, SNOW FALL, ISTANBUL, AIRPORT, CLOSED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.