കൊച്ചി: തൃപ്പൂണിത്തുറയിലെ വർമ്മ ഹോസ്‌പിറ്റലിന്റെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് ആയുർവേദ വിഭാഗം പ്രവർത്തനം ആരംഭിച്ചു. തൃശൂരിലെ ആനന്ദവൈദ്യാശ്രമം ആയുർവേദ ഔഷധശാലയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ആയുർവേദ ഹോസ്‌പിറ്റലിൽ അസ്ഥിരോഗം, സന്ധിവേദന, വാതരോഗങ്ങൾ, പൈൽസ്, ഫിഷർ, ഫിസ്‌റ്റുല, സ്ത്രീരോഗം, കായിക പരിക്കുകൾ തുടങ്ങിയവയ്ക്ക് വിദഗ്ദ്ധ ചികിത്സകൾ ലഭിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
ഗർഭകാല പരിരക്ഷ, വയോജന പരിചരണം എന്നിവയ്ക്ക് പ്രത്യേക സംവിധാനങ്ങളുണ്ട്. ആയുർവേദ വിഭാഗത്തിന്റെ ഉദ്ഘാടനം റോയൽ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്‌റ്റ് ചെയർമാൻ ടി.എ. റോയ് നിർവഹിച്ചു. ഒ.പി ക്ളിനിക്കുകൾ ഡോ. അരുൺ, ഡോ.പി.സി. ശ്രീജിത്ത്, ഡോ.കെ.എ. അനീഷ എന്നിവർ ഉദ്ഘാടനം ചെയ്‌തു. ട്രസ്‌റ്റ് അംഗം എ.യു. കുര്യാച്ചൻ, ആനന്ദവൈദ്യാശ്രമം മാനേജിംഗ് പാർട്‌ണർമാരായ കെ. സേതുമാധവൻ, അഡ്വ.എം.എസ്. സജീവ് എന്നിവർ സംബന്ധിച്ചു.