അമ്മ സംവിധാനം ചെയ്ത കൊച്ചുറാണി എന്ന ഹ്രസ്വചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി ആതിര പട്ടേൽ. ഇഷ്ടി, അങ്കമാലി ഡയറീസ്, ആട് 2, സൺഡേ ഹോളിഡേ, അടുത്തിടെ പുറത്തിറങ്ങിയ ഭൂതകാലം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ആതിര പട്ടേൽ. ആതിരയുടെ അമ്മ ഹേന ചന്ദ്രൻ 15 വർഷം മുൻപ് എഴുതിയ കൊച്ചുറാണി എന്ന ചെറുകഥയാണ് ഹ്രസ്വ ചിത്രമാക്കിയിരിക്കുന്നത്. അബ്സ്രാക്ട് മൈൻഡ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ചിത്രം ഇതിനോടകം 2,80,000 പേർ കണ്ടു. ജോളി ചിറയത്ത്, പ്രിയ വി, അനിയൻ മംഗലശേരി, പ്യാരി മാഞ്ഞൂരാൻ, അനന്തു അജി, ആവാസ് കൃഷ്ണ,കൃഷ്ണജ രമേഷ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
അബ്സട്രാക് മൈൻഡ്സ് പ്രൊഡക്ഷൻ, വിആർ പ്രൊഡക്ഷൻസുമായി സഹകരിച്ച് മണി ദോഹയാണ് കൊച്ചുറാണി നിർമ്മിച്ചത്.
ക്രിയേറ്റീവ് ഡയറക്ടർ: അനു രാജ്, ക്രിയേറ്റീവ് സംഭാവന: ഉമേഷ് വള്ളിക്കുന്ന് പശ്ചാത്തലസംഗീതം: റാം സുരേന്ദർ, ഛായാഗ്രഹണം: വിഷ്ണു രാജൻ, എഡിറ്റർ ആൻഡ് അസോസിയേറ്റ് ഡയറക്ടർ ആദിത്യ പട്ടേൽ, അസി. ഡയറക്ടർ: ശ്രാവൺ കുമാർ.